---
title: "ചേരാനെല്ലൂർ വാഹനാപകട കേസ്: ‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..ആർസി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി"
english_title: "Judge responds to MVD notice in Cheranalloor accident case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392526/cheranalloor-accident-judge-mvd-notice-response"
published_at: "2026-11-21T08:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addeb7e5d9a7_cheranelloor-fatal-car-crash-station-bail.jpg"
keywords: ["CheranalloorAccident", "MVDKerala", "KeralaNews", "JayabalakrishnanDeath"]
---

# ചേരാനെല്ലൂർ വാഹനാപകട കേസ്: ‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..ആർസി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

> **Lead Summary:** കൊച്ചി : കൊച്ചി ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും ആർസി റദ്ദാക്കരുതെന്നും മറുപടിയിൽ പറയുന്നു.

## Article Content

കൊച്ചി : കൊച്ചി ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും ആർസി റദ്ദാക്കരുതെന്നും മറുപടിയിൽ പറയുന്നു.

വാഹനം തന്റെ പേരിലാണെങ്കിലും അപകടത്തിൽ തനിക്ക് പങ്കില്ലെന്നാണ് ജഡ്ജിയുടെ നിലപാട്. കേസ് ഇപ്പോൾ കോടതിയുടെ മുൻപിലാണെന്നും, ഈ ഘട്ടത്തിൽ ആർസി റദ്ദാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാകുമെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻ കോടതി ഉത്തരവുകളും മറുപടിയോടൊപ്പം ചേർത്തിട്ടുണ്ട്.

ജഡ്ജിയുടെ മറുപടി പരിശോധിച്ച ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

അതേസമയം, വാഹനാപകടക്കേസിൽ 17കാരന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും ഹർജി നൽകിയിട്ടുണ്ട്.

ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. സംഭവത്തിനുപിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന ആരോപണവും ഉയർന്നു. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയെന്ന വിമർശനവും പിന്നാലെ ഉണ്ടായി.

കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയതെന്നും, ഇരുട്ടും മഴയുമുള്ള സമയമായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടിരുന്നില്ലെന്നും സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമായിരുന്നു പതിനേഴുകാരന്റെ മൊഴി.

In the Cheranalloor road accident case, the Sessions Court judge accused in the matter has replied to the Motor Vehicles Department’s show-cause notice, saying the car was taken out by his son without his knowledge and that the RC should not be cancelled. The department said it will take further action after reviewing the reply and legal advice.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392526/cheranalloor-accident-judge-mvd-notice-response)