---
title: "സർക്കാരിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം; കാൽലക്ഷം പേർ ഇന്ന് സെക്രട്ടേറിയറ്റ് വളയും, പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും"
english_title: "Employees and Teachers to Surround Secretariat Today in Protest Against Government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392521/employees-teachers-secretariat-siege-protest"
published_at: "2026-11-21T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00fd1f7aa18_employees-teachers-secretariat-siege-protest.jpg"
keywords: ["GovernmentEmployees", "TeachersProtest", "PayRevision", "OldPensionScheme", "KeralaPolitics"]
---

# സർക്കാരിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം; കാൽലക്ഷം പേർ ഇന്ന് സെക്രട്ടേറിയറ്റ് വളയും, പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

> **Lead Summary:** തിരുവനന്തപുരം: പന്ത്രണ്ടാം ശമ്പള പരിഷ്കരണം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ തുടങ്ങി ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന് നടക്കും. കാൽ ലക്ഷം ജീവനക്കാരും അധ്യാപകരും പങ്കെടുക്കുന്ന സമരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

## Article Content

തിരുവനന്തപുരം: പന്ത്രണ്ടാം ശമ്പള പരിഷ്കരണം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ തുടങ്ങി ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന് നടക്കും. കാൽ ലക്ഷം ജീവനക്കാരും അധ്യാപകരും പങ്കെടുക്കുന്ന സമരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആനുകൂല്യങ്ങൾ സംബന്ധിച്ച് സർക്കാർ സ്വീകരിച്ച നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുന്നത്. അഞ്ചുവർഷ തത്വം അംഗീകരിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ശമ്പള പരിഷ്കരണ കമ്മീഷന്റെ കാലാവധി ദീർഘിപ്പിക്കാനുള്ള അപേക്ഷയിൽ മാസങ്ങളായിട്ടും തീരുമാനമെടുത്തിട്ടില്ലെന്നും ധവളപത്രത്തിലും ബജറ്റിലും അഞ്ചുവർഷ പരിഷ്കരണം നിരാകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും പറയുന്നു.

എൻപിഎസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും പിഎഫ്ആർഡിഎ നിയമം പിൻവലിക്കണമെന്നും ആവശ്യമുണ്ട്.

മിനിമം പെൻഷൻ ഉറപ്പുവരുത്തി മുൻ എൽഡിഎഫ് സർക്കാർ ഉത്തരവാക്കിയ അഷേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കാതെ എൻപിഎസ് ശക്തിപ്പെടുത്താനാണ് നീക്കമെന്നും ഇത് സുനിശ്ചിത പെൻഷൻ നഷ്ടപ്പെടുത്തുമെന്നും ആക്ഷൻ കൗൺസിൽ ആശങ്ക പങ്കുവെക്കുന്നു.

Thousands of government employees and teachers are set to take part in a Secretariat siege protest in Thiruvananthapuram today, demanding the 12th pay revision, restoration of the old pension scheme, and other benefits. The action council says the government has taken a negative stance on their demands, while the protest will be inaugurated by Pinarayi Vijayan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392521/employees-teachers-secretariat-siege-protest)