---
title: "'അച്ഛൻ കൈപിടിച്ച് സ്കൂളിലെത്തിച്ച വഴിയിൽ ഇനി മകളുമില്ല'; ആറുമാസം മുമ്പ് ട്രെയിൻ അപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ട 16കാരി ജീവനൊടുക്കി, കണ്ണീരായി സാധന"
english_title: "16-Year-Old Girl Dies by Suicide at Same Spot Where Her Father Was Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392515/teen-girl-dies-train-suicide-father-death"
published_at: "2026-11-21T06:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00f30b37c6f_teen-girl-dies-train-suicide-father-death.jpg"
keywords: ["TrainAccident", "TeenSuicide", "Tiruppur", "RailwayPolice", "MentalHealth"]
---

# 'അച്ഛൻ കൈപിടിച്ച് സ്കൂളിലെത്തിച്ച വഴിയിൽ ഇനി മകളുമില്ല'; ആറുമാസം മുമ്പ് ട്രെയിൻ അപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ട 16കാരി ജീവനൊടുക്കി, കണ്ണീരായി സാധന

> **Lead Summary:** തിരൂപ്പൂര്‍ : ട്രെയിന്‍ അപകടത്തില്‍ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകള്‍ ജീവനൊടുക്കി. തിരുപ്പൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി കെ. സാധനയാണ് അച്ഛന്‍ മരിച്ച അതേ സ്ഥലത്തെത്തി ട്രെയിനിനു മുന്‍പിലേക്ക് ചാടിയത്.

## Article Content

തിരൂപ്പൂര്‍ : ട്രെയിന്‍ അപകടത്തില്‍ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകള്‍ ജീവനൊടുക്കി. തിരുപ്പൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി കെ. സാധനയാണ് അച്ഛന്‍ മരിച്ച അതേ സ്ഥലത്തെത്തി ട്രെയിനിനു മുന്‍പിലേക്ക് ചാടിയത്.

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിനു മുന്‍പില്‍ ചാടിയാണ് സാധന മരിച്ചത്. സെമ്മണ്ടംപാളയം സ്വദേശികളായ കാര്‍ത്തിക്കിന്റെയും ജാനകിയുടെയും ഏകമകളാണ് സാധന.

ആറുമാസം മുന്‍പാണ് സാധനയുടെ പിതാവ് കാര്‍ത്തിക് ട്രെയിനിടിച്ച് മരിച്ചത്. എല്ലാ ദിവസവും വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്കൂളിലേക്ക് സാധനയെ കൊണ്ടുവിടുന്നത് കാര്‍ത്തിക് ആയിരുന്നു.

സാധനയെ സുരക്ഷിതമായി ട്രാക്ക് മുറിച്ചുകടത്താനുമായിരുന്നു ഇത്. എന്നാല്‍ ഒരു ദിവസം സാധനയെ സ്കൂളിലാക്കി തിരിച്ചുവരും വഴിയാണ് കാര്‍ത്തിക് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചത്.

അച്ഛന്റെ മരണം 16കാരിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ബന്ധുക്കളും അധ്യാപകരും സുഹൃത്തുക്കളും പലതവണ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ വേദനയില്‍ നിന്ന് കരകയറാനായില്ല.

പലപ്പോഴും അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് സാധന സഹപാഠികളോട് സംസാരിച്ചിരുന്നത്. അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് പലതവണ സാധന പറഞ്ഞതായും സഹപാഠികള്‍ വ്യക്തമാക്കുന്നു. സാധന പഠിക്കുന്ന സ്കൂളിലെ അധ്യാപികയാണ് അമ്മ ജാനകി.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്നെത്തിയ സാധന വീടിനു സമീപത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പോവുകയും പിതാവ് മരിച്ച സ്ഥലത്തിന് തൊട്ടടുത്ത് അല്‍പനേരം നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഡല്‍ഹി–തിരുവനന്തപുരം എക്സ്പ്രസിനു മുന്‍പിലേക്ക് ചാടി ജീവനൊടുക്കി. ഉടന്‍ തന്നെ തിരുപ്പൂര്‍ റെയില്‍വേ പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

A 16-year-old student from Tiruppur died by suicide by jumping in front of a train at the same spot where her father had been killed six months earlier. Police said the girl had struggled to cope with the loss and was taken for postmortem after the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392515/teen-girl-dies-train-suicide-father-death)