---
title: "'ബൈക്കിനെ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചു, ഏഴ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു'; മട്ടാഞ്ചേരിയിൽ കാറിന്റെ അപകടപ്പാച്ചിൽ, 53കാരൻ പൊലീസ് കസ്റ്റഡിയിൽ"
english_title: "Mattancherry Car Rampage Leaves Seven Vehicles Damaged, 53-Year-Old in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392511/mattancherry-car-crash-seven-vehicles"
published_at: "2026-11-21T06:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00eca95031e_mattancherry-car-crash-seven-vehicles.jpg"
keywords: ["MattancherryCrash", "RoadAccident", "PoliceCustody", "KeralaNews", "TrafficViolence"]
---

# 'ബൈക്കിനെ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചു, ഏഴ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു'; മട്ടാഞ്ചേരിയിൽ കാറിന്റെ അപകടപ്പാച്ചിൽ, 53കാരൻ പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ ഭീതിപടര്‍ത്തി മധ്യവയസ്‌കന്റെ അപകടകരമായ ഡ്രൈവിങ്‌. ഏലൂർ സ്വദേശി ജോസഫ്‌ ഡാൽട്ടൺ അലക്ഷ്യമായി ഓടിച്ച കാർ ഏഴ്‌ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. വെള്ളി രാത്രി 10ഓടെ നടന്ന സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

## Article Content

മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ ഭീതിപടര്‍ത്തി മധ്യവയസ്‌കന്റെ അപകടകരമായ ഡ്രൈവിങ്‌. ഏലൂർ സ്വദേശി ജോസഫ്‌ ഡാൽട്ടൺ അലക്ഷ്യമായി ഓടിച്ച കാർ ഏഴ്‌ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. വെള്ളി രാത്രി 10ഓടെ നടന്ന സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ജോസഫ്‌ ഡാൽട്ടണെ കസ്‌റ്റഡിയിലെടുത്ത മട്ടാഞ്ചേരി പൊലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതിന്‌ ഇയാൾക്കെതിരെ കേസെടുത്തു. നിയന്ത്രണംവിട്ട കാർ ആദ്യം ഇരുചക്രവാഹനത്തിൽ ഇടിച്ച്‌ മീറ്ററുകളോളം വലിച്ചിഴച്ചു.

പിന്നീട്‌ ചുള്ളിക്കല്‍ ഭാഗത്ത് മറ്റൊരു ബൈക്കിൽ ഇടിച്ചശേഷം ഒന്നരക്കിലോമീറ്ററോളം വലിച്ചിഴച്ചു. കപ്പലണ്ടിമുക്കില്‍ ഒരു സ്ത്രീയെ ഇടിച്ചിട്ടു.

ഇവിടെനിന്ന് കൂനന്‍കുരിശ് പള്ളി എത്തുന്നതുവരെ ആറു വാഹനങ്ങളാണ് ഇടിച്ചുതകര്‍ത്തത്. വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളടക്കം ഇടിച്ചുതെറിപ്പിച്ചു. റോഡരികിൽനിന്ന പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മട്ടാഞ്ചേരി ബസാര്‍ റോഡില്‍ കൂനന്‍കുരിശ് പള്ളിക്ക് സമീപത്തുനിന്ന്‌ നാട്ടുകാര്‍ ഇയാളെ പിടികൂടി. ജോസഫ്‌ ഡാൽട്ടൺ സഞ്ചരിച്ച കിയ കാറിന്റെ ചില്ലുകള്‍ നാട്ടുകാര്‍ തകര്‍ത്തു.

A 53-year-old man from Eloor was taken into custody after allegedly driving recklessly in Mattancherry and hitting seven vehicles, injuring two people. Police said the car first struck a two-wheeler and dragged it for a considerable distance before causing further damage along the route.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392511/mattancherry-car-crash-seven-vehicles)