---
title: "'ഇനിയും ഒരുപാട് സ്വപ്നങ്ങൾ ബാക്കിയായിരുന്നു'; പരീക്ഷയിലെ മാർക്കിനെച്ചൊല്ലിയുള്ള ശകാരത്തിന് പിന്നാലെ ദുരന്തം, കൊല്ലത്ത് 11 വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "11-Year-Old Found Dead at Home in Kollam After Reprimand Over Exam Marks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392510/kollam-boy-found-dead-after-reprimand"
published_at: "2026-11-21T06:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00e9520071d_kollam-boy-found-dead-after-reprimand.jpg"
keywords: ["Kollam", "ChildDeath", "ExamPressure", "PoliceInvestigation", "KeralaNews"]
---

# 'ഇനിയും ഒരുപാട് സ്വപ്നങ്ങൾ ബാക്കിയായിരുന്നു'; പരീക്ഷയിലെ മാർക്കിനെച്ചൊല്ലിയുള്ള ശകാരത്തിന് പിന്നാലെ ദുരന്തം, കൊല്ലത്ത് 11 വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം : പരീക്ഷയ്​ക്ക് മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ 11 വയസുകാരന്‍ ജീവനൊടുക്കി. കൊല്ലം നെടുമ്പൻകാവില്‍ സൊസൈറ്റി മുക്ക് സ്വദേശി ദേവദര്‍ശ് ആണ് മരിച്ചത്.

## Article Content

കൊല്ലം : പരീക്ഷയ്​ക്ക് മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെ 11 വയസുകാരന്‍ ജീവനൊടുക്കി. കൊല്ലം നെടുമ്പൻകാവില്‍ സൊസൈറ്റി മുക്ക് സ്വദേശി ദേവദര്‍ശ് ആണ് മരിച്ചത്.

അനിൽ കുമാർ-രേഷ്മ ദമ്പതികളുടെ മകനായ ദേവദര്‍ശിനെ വൈകീട്ട് 5:30-നാണ് വീടിന്റെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ജനലിൽ തോർത്ത് കെട്ടിയാണ് കുട്ടി തൂങ്ങി മരിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞത് അധ്യാപിക അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. അമ്മ ശകാരിച്ചതാണ് കുട്ടിയെ മാനസിക വിഷമത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.

An 11-year-old boy was found dead at his home in Kollam after reportedly being reprimanded by his mother over low exam marks. Police have begun an investigation into the incident, which is being treated as an apparent suicide.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392510/kollam-boy-found-dead-after-reprimand)