---
title: "മദ്യപിച്ച് വണ്ടി ഓടിക്കാൻ നോക്കിയാൽ വാഹനം ലോക്കാകും, പൊലീസിന് എസ്എംഎസ് പോകും :   വിദ്യാർഥിനികളുടെ സുരക്ഷാ സംവിധാനം"
english_title: "Kayamkulam Schoolgirls Develop Anti-Drunk Driving Safety Device"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392464/kayamkulam-schoolgirls-anti-drunk-driving-device"
published_at: "2026-11-20T17:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b003ae2d0747_kayamkulam-schoolgirls-anti-drunk-driving-device.jpg"
keywords: ["AntiDrunkDriving", "SchoolScienceFestival", "Kayamkulam", "RoadSafety", "KeralaNews"]
---

# മദ്യപിച്ച് വണ്ടി ഓടിക്കാൻ നോക്കിയാൽ വാഹനം ലോക്കാകും, പൊലീസിന് എസ്എംഎസ് പോകും :   വിദ്യാർഥിനികളുടെ സുരക്ഷാ സംവിധാനം

> **Lead Summary:**  

## Article Content

 

കായംകുളം: മദ്യപിച്ച് വാഹനം ഓടിക്കാൻ ശ്രമിച്ചാൽ വാഹനം ലോക്കായി നിൽക്കുന്ന പുതിയ സുരക്ഷാ സംവിധാനവുമായി കായംകുളം സെന്റ് മേരീസ് ഗേൾസ് സ്കൂൾ വിദ്യാർഥിനികൾ. മണ്ണാർക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലാണ് ഈ കണ്ടുപിടുത്തം ശ്രദ്ധ നേടിയിരിക്കുന്നത്.

കായംകുളം സെന്റ് മേരീസ് ഗേൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മെഹറിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥിനി അനുശ്രീ എന്നിവർ ചേർന്നാണ് സംവിധാനം ഒരുക്കിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളും നിരപരാധികളുടെ ജീവഹാനിയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശയം രൂപപ്പെടുത്തിയത്.

വളരെ കുറഞ്ഞ ചെലവിൽ ഈ സാങ്കേതിക വിദ്യ നടപ്പാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. മദ്യപിച്ചു വാഹനം ഓടിക്കാൻ ശ്രമിച്ചാൽ വാഹനം പ്രവർത്തനരഹിതമാകുന്നതിന് പുറമേ പൊലിസിന്റെ അലേർട്ട് സംവിധാനത്തിലേക്ക് എസ്എംഎസ് സന്ദേശവും പോകും.

മേളയിൽ അവതരിപ്പിച്ച ഈ പദ്ധതി വലിയ ശ്രദ്ധയാണ് നേടിയത്. എ ഗ്രേഡോടെ രണ്ടാം സ്ഥാനം സ്വന്തമാക്കിയതോടെയാണ് സംസ്ഥാനതലത്തിലേക്ക് ഇവരുടെ പ്രയത്നം തെരഞ്ഞെടുക്കപ്പെട്ടത്.

പ്രദർശനത്തിന് ശേഷം വിവരങ്ങൾ അറിയാൻ നിരവധി പേർ കുട്ടികളെ ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ സംവിധാനം കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.

Students from Kayamkulam St. Mary’s Girls School have developed a low-cost safety system that can lock a vehicle if the driver is suspected to be drunk. The prototype also sends an SMS alert to the police, and the project won second place at the state school science fair.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392464/kayamkulam-schoolgirls-anti-drunk-driving-device)