---
title: "വിദ്യാർത്ഥികൾക്ക്  മയക്ക് മരുന്ന് കുത്തിവെക്കാൻ ശ്രമം; നാദാപുരത്ത് യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു"
english_title: "Youth Held in Nadapuram After Suspected Drug Injection Attempt on Students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392445/nadapuram-drug-injection-attempt-students-new-new"
published_at: "2026-11-20T15:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b001f2a6551a_WhatsApp_Image_2026-11-20_at_3.51.14_PM.jpeg"
keywords: ["Nadapuram", "DrugAttempt", "KeralaPolice", "Students", "CrimeNews"]
---

# വിദ്യാർത്ഥികൾക്ക്  മയക്ക് മരുന്ന് കുത്തിവെക്കാൻ ശ്രമം; നാദാപുരത്ത് യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : (https://truevisionnews.com/**) സ്വകാര്യ കെട്ടിടത്തിന് മുകളിലേക്ക് വിദ്യാർത്ഥിളെ എത്തിച്ച് മയക്ക് മരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം. നാദാപുരത്ത് യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് പകൽ രണ്ട് മണിയോടെയാണ് സംഭവം. നാദാപുരം സബ് രജിസ്ട്രാൾ ഓഫീസിന് മുന്നിലെ സ്വകാര്യ കെട്ടിടത്തിന് മുകളിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർത്ഥികളെയും യുവാവിനെയും നാട്ടുകാരും വ്യാപാരികളും കണ്ടത്.

## Article Content

**കോഴിക്കോട് : (https://truevisionnews.com/**) സ്വകാര്യ കെട്ടിടത്തിന് മുകളിലേക്ക് വിദ്യാർത്ഥിളെ എത്തിച്ച് മയക്ക് മരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം. നാദാപുരത്ത് യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് പകൽ രണ്ട് മണിയോടെയാണ് സംഭവം. നാദാപുരം സബ് രജിസ്ട്രാൾ ഓഫീസിന് മുന്നിലെ സ്വകാര്യ കെട്ടിടത്തിന് മുകളിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർത്ഥികളെയും യുവാവിനെയും നാട്ടുകാരും വ്യാപാരികളും കണ്ടത്.

ആയഞ്ചേരി സ്വദേശിയാണ് പൊലീസ് പിടിയിലായ യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്നതായും നാദാപുരം പൊലീസ് പറഞ്ഞു. യുവാവിനൊപ്പം രണ്ട് വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായും ഇവിടെ നിന്ന് സിറിഞ്ചുകൾ കണ്ടെടുത്തതായും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ പറഞ്ഞു.

Locals in Nadapuram caught a young man and handed him over to police after suspecting an attempt to inject drugs involving students atop a private building. Police said the accused, a native of Ayanchery, is being questioned and the students’ statements are being recorded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392445/nadapuram-drug-injection-attempt-students-new-new)