---
title: "ലഹരിയും റാഗിംഗും തടയാൻ കർശന നടപടി; സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ ജില്ലാതല സംഗമം പേരാമ്പ്രയിൽ"
english_title: "Strict Action Against Drugs and Ragging; District Meet of SPG and CPG in Perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392426/drug-ragging-protection-groups-perambra-meet"
published_at: "2026-11-20T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00029edfe86_drug-ragging-protection-groups-perambra-meet.jpg"
keywords: ["KeralaPolice", "AntiRagging", "StudentSafety", "POCSOAct", "SocialPolicing"]
---

# ലഹരിയും റാഗിംഗും തടയാൻ കർശന നടപടി; സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ ജില്ലാതല സംഗമം പേരാമ്പ്രയിൽ

> **Lead Summary:** **കോഴിക്കോട്: **വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം, റാഗിംഗ്, നിയമലംഘനങ്ങൾ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ തടയുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: **വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം, റാഗിംഗ്, നിയമലംഘനങ്ങൾ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ തടയുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു.

പേരാമ്പ്ര വി.വി. ദക്ഷിണാമൂർത്തി ഹാളിൽ നടന്ന യോഗം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ പോലീസ് സൂപ്രണ്ടും എസ്.പി.സി. നോഡൽ ഓഫീസറുമായ വി. രമേശൻ അധ്യക്ഷത വഹിച്ചു.

അഡ്വ. പ്രിൻസി ആന്റി റാഗിംഗ് നിയമത്തെക്കുറിച്ചും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.കെ. ബിജു പോക്സോ നിയമത്തെക്കുറിച്ചും പേരാമ്പ്ര ആർ.ടി.ഒ. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 'പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കലും റോഡ് സുരക്ഷയും' എന്ന വിഷയത്തിലും ബോധവത്കരണ ക്ലാസ് നയിച്ചു.

പേരാമ്പ്ര അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആർതി, പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ പ്രകാശൻ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം പേർ പങ്കെടുത്തു.

The Kozhikode Rural District Police’s Social Policing Division organized a district-level meeting of School Protection Groups and College Protection Groups in Perambra to strengthen student safety and curb drug use, ragging, and other violations. The event featured awareness sessions on anti-ragging laws, the POCSO Act, and road safety, with around 500 participants from across the district.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392426/drug-ragging-protection-groups-perambra-meet)