---
title: "യാത്രക്കാർ ഒന്ന്  ശ്രദ്ധിക്കണേ...! കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചില സർവീസുകൾ ഒഴിവാക്കി"
english_title: "Kannur-Coimbatore Express Partially Cancelled on November 26"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392406/kannur-coimbatore-express-partial-cancellation-november-26-NEW"
published_at: "2026-11-20T12:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affef0402038_kannur-coimbatore-express-partial-cancellation-november-26-NEW.jpg"
keywords: ["KannurCoimbatoreExpress", "KeralaTrainNews", "RailwayUpdate", "ChennaiEgmoreExpress", "MangaloreExpress", "TrainCancellation", "TrackMaintenance", "PalakkadJunction"]
---

# യാത്രക്കാർ ഒന്ന്  ശ്രദ്ധിക്കണേ...! കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചില സർവീസുകൾ ഒഴിവാക്കി

> **Lead Summary:** ** **സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-കോയമ്പത്തൂർ യും കോയമ്പത്തൂർ-കണ്ണൂർ യും ആണ് ബാധിക്കുക.

## Article Content

** **സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-കോയമ്പത്തൂർ യും കോയമ്പത്തൂർ-കണ്ണൂർ യും ആണ് ബാധിക്കുക.

നവംബർ 26ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയത്. ആ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. അതേ ദിവസം കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ ഓടില്ല.

ഈ സർവീസിൽ പാലക്കാട് ജങ്ഷനിൽനിന്ന് വൈകിട്ട് 3.10-നാകും യാത്ര ആരംഭിക്കുക. യാത്രക്കാർ സമയക്രമം ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22ന് പൂർണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24നും പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

കൂടാതെ ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മോർ ട്രെയിനുകളിൽ (16159/16160) ഒരു സ്ലീപ്പർ ക്ലാസ് അധികമായി അനുവദിച്ചു. ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലുമാണ് അധിക കോച്ച് ചേർത്തത്.

Railway authorities have announced a partial cancellation of the Kannur-Coimbatore Express on November 26 due to track maintenance in the Salem division. The affected services are 16607 and 16608, with the train terminating at Palakkad Junction and not operating between Palakkad Junction and Coimbatore on that day.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392406/kannur-coimbatore-express-partial-cancellation-november-26-NEW)