---
title: "മടങ്ങിവരവിന് കളമൊരുങ്ങി....! ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം"
english_title: "Padmaja Venugopal Set to Rejoin Congress After Leaving BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392398/padmaja-venugopal-rejoin-congress-NEW"
published_at: "2026-11-20T11:20:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affe0aef24a8_padmaja-venugopal-rejoin-congress-NEW.jpg"
keywords: ["PadmajaVenugopal", "CongressParty", "BJP", "KeralaPolitics", "SunnyJoseph"]
---

# മടങ്ങിവരവിന് കളമൊരുങ്ങി....! ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം

> **Lead Summary:** **തിരുവനന്തപുരം: **ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരികെയെടുക്കാൻ തീരുമാനം. പ്രത്യേക പദവികളൊന്നും വാഗ്ദാനം ചെയ്യാതെയായിരിക്കും തിരിച്ചെടുക്കൽ. ഇതുമായി ബന്ധപ്പെട്ട് പത്മജ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഫോണിൽ സംസാരിച്ചു. അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് പത്മജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

## Article Content

**തിരുവനന്തപുരം: **ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരികെയെടുക്കാൻ തീരുമാനം. പ്രത്യേക പദവികളൊന്നും വാഗ്ദാനം ചെയ്യാതെയായിരിക്കും തിരിച്ചെടുക്കൽ. ഇതുമായി ബന്ധപ്പെട്ട് പത്മജ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഫോണിൽ സംസാരിച്ചു. അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് പത്മജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

പത്മജ കോൺഗ്രസിലേക്ക് തിരിച്ചുവന്നാൽ സ്വീകരിക്കുമെന്നും, എന്നാൽ വരവ് ഉപാധികളോടെയാകരുതെന്നും പി.എം. നിയാസ് വ്യക്തമാക്കി. തെറ്റ് മനസ്സിലാക്കിയാണ് അവർ ബിജെപിയിൽ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും പാർട്ടിയിലേക്ക് തിരികെയെത്തിക്കണമെന്നും, ഇതിനായി നേതൃത്വം ഇടപെടണമെന്നും നിയാസ് ആവശ്യപ്പെട്ടു.

The Congress has decided to take back Padmaja Venugopal, who left the BJP, without offering any special post. KPCC president Sunny Joseph reportedly spoke to her over the phone, while party leaders welcomed the move. PM Niyas said her return should be unconditional and also urged the party to bring back Anil Antony.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392398/padmaja-venugopal-rejoin-congress-NEW)