---
title: "'ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയി'; പദ്മിനി തോമസ് ബിജെപി വിടുന്നു; ഇന്ന് രാജി നൽകും"
english_title: "Padmini Thomas to Quit BJP, Submit Resignation Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392386/padmini-thomas-quits-bjp-resigns-today-"
published_at: "2026-11-20T09:51:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affcbe37e679_padmini-thomas-quits-bjp-resigns-today-.jpg"
keywords: ["PadminiThomas", "BJPKerala", "KeralaPolitics", "ArjunaAward", "Congress", "BJP", "SportsCouncil"]
---

# 'ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയി'; പദ്മിനി തോമസ് ബിജെപി വിടുന്നു; ഇന്ന് രാജി നൽകും

> **Lead Summary:** **തിരുവനന്തപുരം: ** അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബിജെപി വിടുന്നു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടി വിടാനുള്ള കാരണം എന്നാണ് വിവരം. ഇന്ന് രാജി നൽകുമെന്നാണ് അറിയുന്നത്.

## Article Content

**തിരുവനന്തപുരം: ** അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബിജെപി വിടുന്നു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടി വിടാനുള്ള കാരണം എന്നാണ് വിവരം. ഇന്ന് രാജി നൽകുമെന്നാണ് അറിയുന്നത്.

2024-ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പദ്മിനി തോമസ്, ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിക്കുള്ളിലെ നിലപാടുകളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്ന നിലപാടിലാണ് അവർ പാർട്ടി വിടുന്നത്.

ബിജെപിയിലേക്ക് പോയത് തന്റെ എടുത്തുചാട്ടമായിരുന്നെന്നും ആ തീരുമാനത്തിൽ വിഷമമുണ്ടെന്നും പദ്മിനി തോമസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കായികരംഗത്തോടുള്ള താത്പര്യം കണ്ടാണ് ബിജെപിയിൽ ചേർന്നതെന്നും, എന്നാൽ കായികരംഗത്തിന് വേണ്ടി ഒന്നും ചെയ്യാൻ പാർട്ടിയിൽ തനിക്ക് അവസരം ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

പദ്മജയ്ക്ക് പിന്നാലെയാണ് പദ്മിനി തോമസും ബിജെപി വിട്ടുനിൽക്കുന്നത്. കേരളത്തിലെ രാഷ്ട്രീയത്തിൽ ഇത് ശ്രദ്ധേയമായ നീക്കമായാണ് കാണുന്നത്. മുൻ കായികതാരം എന്ന നിലയിലും പാർട്ടി പദവിയിലുമുള്ള അവരുടെ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്.

Padmini Thomas, an Arjuna Award winner and former State Sports Council president, is set to quit the BJP and submit her resignation today. She cited differences with the state leadership and said she felt she had not been given an opportunity to work for sports within the party.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392386/padmini-thomas-quits-bjp-resigns-today-)