---
title: "ഡ്യൂട്ടിക്ക് പോയത് ഒരുമിച്ച്, പിന്നീട് കണ്ടെത്തിയത് മൃതദേഹങ്ങൾ; കിഷ്ത്വാറിൽ രണ്ട് പൊലീസുകാരുടെ മരണത്തിൽ ഭീകരരുടെ പങ്കെന്ന് എഫ്ഐആർ"
english_title: "Kishtwar Incident: Unknown Terrorists Behind Killing of Two Police Officers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392375/kishtwar-police-officers-killing-terrorists"
published_at: "2026-11-20T08:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affb47f7e967_kishtwar-police-officers-killing-terrorists.jpg"
keywords: ["JammuKashmir", "Kishtwar", "PoliceFIR", "TerrorAttack", "TruevisionNews", "PoliceKilling", "UAPA"]
---

# ഡ്യൂട്ടിക്ക് പോയത് ഒരുമിച്ച്, പിന്നീട് കണ്ടെത്തിയത് മൃതദേഹങ്ങൾ; കിഷ്ത്വാറിൽ രണ്ട് പൊലീസുകാരുടെ മരണത്തിൽ ഭീകരരുടെ പങ്കെന്ന് എഫ്ഐആർ

> **Lead Summary:** ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഈ മാസം 12ന് കാണാതായ രണ്ട് പൊലീസ് ഓഫീസര്‍മാരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ എഫ്‌ഐആറില്‍ അജ്ഞാത ഭീകരരുടെ പങ്കെന്ന് പരാമര്‍ശം. ബോബി ചന്ദ്, രച്ച്പാല്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം.

## Article Content

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഈ മാസം 12ന് കാണാതായ രണ്ട് പൊലീസ് ഓഫീസര്‍മാരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ എഫ്‌ഐആറില്‍ അജ്ഞാത ഭീകരരുടെ പങ്കെന്ന് പരാമര്‍ശം. ബോബി ചന്ദ്, രച്ച്പാല്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം.

അനധികൃത തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കൊലപാതകം, ആയുധ നിയമം, യുഎപിഎ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനും ഭീകരത പടര്‍ത്താനുമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

വെടിയുണ്ടകള്‍ തറഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ കാണാതായതായും രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരാണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍.

പ്രദേശത്തുള്ള കരസേനയുടെ ഒരു താല്‍ക്കാലിക പ്രവര്‍ത്തന കേന്ദ്രത്തില്‍ പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. കിയാര്‍-ധേര്‍ന പാതയിലൂടെ ക്യാമ്പിലേക്ക് പോകുന്നതിനിടെ ആക്രമിക്കപ്പെട്ടുവെന്നാണ് വിശദീകരണം.

എസ്പിഒമാരെ കാണാതായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മര്‍വാ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ധേര്‍ണ ടോപ്പ് മേഖലയില്‍ തിരച്ചില്‍ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 12ാം തീയതി രാവിലെ ഒന്‍പത് മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Police in Jammu and Kashmir have said unknown terrorists were behind the killing of two police officers in Kishtwar. The FIR states that the officers were attacked with illegal weapons, and the case has been registered under murder, arms, and UAPA provisions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392375/kishtwar-police-officers-killing-terrorists)