---
title: "ഭർത്താവുമായി അകന്നുകഴിയവേ ഗർഭിണിയായി, രഹസ്യ പ്രസവത്തിന് പിന്നാലെ പെണ്‍കുഞ്ഞിനെ  കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; യുവതിയും കാമുകനും പിടിയിൽ"
english_title: "Woman and Lover Arrested for Strangling Newborn Girl After Secret Delivery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392366/newborn-girl-killed-after-secret-delivery"
published_at: "2026-11-20T06:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff9f58f0333_newborn-girl-killed-after-secret-delivery.jpg"
keywords: ["GujaratCrime", "NewbornDeath", "Strangulation", "PoliceArrest", "DomesticCase"]
---

# ഭർത്താവുമായി അകന്നുകഴിയവേ ഗർഭിണിയായി, രഹസ്യ പ്രസവത്തിന് പിന്നാലെ പെണ്‍കുഞ്ഞിനെ  കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; യുവതിയും കാമുകനും പിടിയിൽ

> **Lead Summary:** പ്രസവിച്ച ഉടൻ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവതിയും കാമുകനും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഈ മാസം 14നാണ് സംഭവം. കുഞ്ഞിന്‍റെ കഴുത്തുഞെരിച്ച ശേഷം യുവതിയും കാമുകനും ചേര്‍ന്ന് കുട്ടിയെ സമീപത്തുള്ള കുഴിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ 21കാരിയായ കല്‍പനയേയും കാമുകന്‍ 32കാരനായ കല്‍ജിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

പ്രസവിച്ച ഉടൻ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവതിയും കാമുകനും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഈ മാസം 14നാണ് സംഭവം. കുഞ്ഞിന്‍റെ കഴുത്തുഞെരിച്ച ശേഷം യുവതിയും കാമുകനും ചേര്‍ന്ന് കുട്ടിയെ സമീപത്തുള്ള കുഴിയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ 21കാരിയായ കല്‍പനയേയും കാമുകന്‍ 32കാരനായ കല്‍ജിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചുവർഷം മുൻപായിരുന്നു കല്‍പനയുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് കല്‍പന താമസിച്ചിരുന്നത്. കാമുകന്‍ കല്‍ജിയും ഭാര്യയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.

ഇരുവരും തമ്മില്‍ ഏകദേശം നാല് വർഷത്തിലേറെയായി ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ ഗർഭിണിയായപ്പോൾ ഇരുവരും ചേർന്ന് ഗർഭഛിദ്രം നടത്തിയിരുന്നു. മൂന്നാം തവണ ഗർഭിണിയായപ്പോൾ മരുന്നുകൾ ഉപയോഗിച്ച് ഗർഭഛിദ്രത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് മറ്റ് അസുഖങ്ങളാണെന്ന് പറഞ്ഞ് കുടുംബത്തിൽ നിന്ന് ഗർഭം മറച്ചുവെക്കുകയായിരുന്നു. നവംബർ 14ന് രാത്രി പ്രസവവേദന വന്നതിനെത്തുടർന്ന് പ്രാഥമിക ആവശ്യത്തിനായി പുറത്തുപോകുന്നുവെന്ന് പറഞ്ഞ് കല്‍പന വീട്ടില്‍ നിന്നും പുറത്തേക്ക് പോയി.

പുറത്തുവച്ച് യുവതി കാമുകന്‍റെ സാന്നിധ്യത്തില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. എന്നാല്‍ ആളുകളറിഞ്ഞാലുള്ള നാണക്കേട് ഓര്‍ത്ത് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തി കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

കുഞ്ഞ് മരിച്ചുവെന്നാണ് ഇരുവരും കരുതിയിരുന്നത്. എന്നാല്‍ പിറ്റേദിവസം രാവിലെ നാട്ടുകാര്‍ നവജാത ശിശുവിനെ കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നു. മൃതപ്രാണനായ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.  

In Gandhinagar, Gujarat, police arrested a 21-year-old woman and her 32-year-old lover for allegedly strangling their newborn daughter and abandoning the body in a pit. Investigators said the couple had hidden the pregnancy, and the postmortem confirmed death by strangulation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392366/newborn-girl-killed-after-secret-delivery)