---
title: "പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി; നാല് വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Four-Year-Old Dies After Getting Caught in Plywood Factory Machine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392363/four-year-old-dies-plywood-factory-machine"
published_at: "2026-11-20T06:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff97ac4f063_four-year-old-dies-plywood-factory-machine.jpg"
keywords: ["PlywoodFactory", "Perumbavoor", "WorkplaceAccident", "ChildDeath", "KeralaNews"]
---

# പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി; നാല് വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന്​ ദാരുണാന്ത്യം. പെരുമ്പാവൂർ തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ നൂർ ജമാൽ ഷെയ്ഖ്-നൂറിമ ഖാതൂൻ ദമ്പതികളുടെ മകൻ മെറാജ് ശെയ്ഖ് ആണ് മരിച്ചത്.

## Article Content

പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരന്​ ദാരുണാന്ത്യം. പെരുമ്പാവൂർ തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ നൂർ ജമാൽ ഷെയ്ഖ്-നൂറിമ ഖാതൂൻ ദമ്പതികളുടെ മകൻ മെറാജ് ശെയ്ഖ് ആണ് മരിച്ചത്.

തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലെ ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. വ്യാഴാഴ്ച വൈകിട്ട് 6.30നാണ്​ അപകടം. മാതാവ് നൂറിമയുടെ കൂടെയെത്തിയ കുട്ടി കമ്പനിക്കകത്ത്​ ഓടിക്കളിക്കുന്നതിനിടെ വെനീർ ഉണക്കുന്ന ഡ്രയറിന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു.

പിതാവ്​ നൂർ ജമാൽ ഷെയ്ഖ് ഇതേ കമ്പനിയിലെ തൊഴിലാളിയാണ്. ഇദ്ദേഹവും മറ്റു​ തൊഴിലാളികളും ചേർന്നാണ്​ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്​. അപകടത്തിൽ തല ഉടലിൽനിന്ന് വേർപെട്ടിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

A four-year-old boy died after getting trapped in the belt of a dryer machine at a plywood company in Perumbavoor, Kerala. The child, who had accompanied his mother to the workplace, was rushed to hospital by his father and other workers, but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392363/four-year-old-dies-plywood-factory-machine)