---
title: "റിയാദിലെ ഏറ്റവും ഉയരം കൂടിയ ടവറിന് നേരെ ഹൂതി മിസൈൽ ആക്രമണം; കെട്ടിടത്തിന് കേടുപാട്, ആളപായമില്ല"
english_title: "Houthi missile attack damages Riyadh's tallest tower"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392358/houthi-missile-attack-riyadh-tower-damage"
published_at: "2026-11-19T22:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff31505754b_houthi-missile-attack-riyadh-tower-damage.jpg"
keywords: ["RiyadhAttack", "HouthiAttack", "SaudiArabia", "KingAbdullahFinancialDistrict", "RiyadhNews"]
---

# റിയാദിലെ ഏറ്റവും ഉയരം കൂടിയ ടവറിന് നേരെ ഹൂതി മിസൈൽ ആക്രമണം; കെട്ടിടത്തിന് കേടുപാട്, ആളപായമില്ല

> **Lead Summary:** റിയാദ്: റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനും സൗദി സോവറിൻ വെൽത്ത് ഫണ്ട് ആസ്ഥാനവുമായ ടവറിന് നേരെ വ്യാഴാഴ്ച ഹൂതി മിസൈൽ ആക്രമണം. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചു.

## Article Content

റിയാദ്: റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനും സൗദി സോവറിൻ വെൽത്ത് ഫണ്ട് ആസ്ഥാനവുമായ ടവറിന് നേരെ വ്യാഴാഴ്ച ഹൂതി മിസൈൽ ആക്രമണം. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചു.

കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ആ ടവറിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ടവറിലെയും സമീപത്തെ കെട്ടിടങ്ങളിലെയും പല നിലകൾക്കും നാശനഷ്ടം സംഭവിച്ചതായി സൗദി സർക്കാർ അറിയിച്ചു.

എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയതായാണ് വിവരം.

റിയാദിലെ സാമ്പത്തിക മേഖലയിലുള്ള പ്രധാന കെട്ടിടത്തിന് ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ്. നവംബർ 8-ന് നടന്ന ആക്രമണത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു.

A Houthi missile struck Riyadh’s tallest tower, which also houses Saudi Arabia’s sovereign wealth fund, causing damage to the building and nearby floors. Saudi authorities said no casualties were reported and security measures were tightened after the attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392358/houthi-missile-attack-riyadh-tower-damage)