---
title: "ശബരിമല ദർശനത്തിന് പോയില്ല, കാറിൽ തന്നെ ഇരുന്നു; നിലയ്ക്കലിലെ പാർക്കിങ് ​ഗ്രൗണ്ടിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young Man Found Dead Inside Car at Sabarimala Nilakkal Parking Ground"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392357/sabarimala-nilakkal-parking-ground-death"
published_at: "2026-11-19T22:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff2e7310e33_sabarimala-nilakkal-parking-ground-death.jpg"
keywords: ["Sabarimala", "PoliceInvestigation", "Death Youth"]
---

# ശബരിമല ദർശനത്തിന് പോയില്ല, കാറിൽ തന്നെ ഇരുന്നു; നിലയ്ക്കലിലെ പാർക്കിങ് ​ഗ്രൗണ്ടിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ പാർക്കിങ് ​ഗ്രൗണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ബൈസൺവാലി സ്വദേശി സുനീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പം എത്തിയവർ ശബരിമല ദർശനത്തിനായി പോയപ്പോൾ കാറിൽ ഇരിക്കുകയായിരുന്നു സുനീഷ്.

## Article Content

പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ പാർക്കിങ് ​ഗ്രൗണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ബൈസൺവാലി സ്വദേശി സുനീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പം എത്തിയവർ ശബരിമല ദർശനത്തിനായി പോയപ്പോൾ കാറിൽ ഇരിക്കുകയായിരുന്നു സുനീഷ്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെങ്കിലും കാറിൻ്റെ എ സി ഓൺ ആയിരുന്നു എന്ന് പൊലീസ് പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വിഷപ്പുകയാണോ മരണ കാരണം എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിനും കൂടുതൽ അന്വേഷണങ്ങൾക്കും ശേഷമെ പറയാനാകൂ എന്നും പൊലീസ്.  

A young man from Idukki was found dead inside a car at the Nilakkal parking ground near Sabarimala. Police have launched an investigation, and the exact cause of death will be confirmed after the postmortem and further inquiry.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392357/sabarimala-nilakkal-parking-ground-death)