---
title: "സ്വപ്നങ്ങൾ ബാക്കിയാക്കി കിച്ചു യാത്രയായി; നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരനായ ഐടിഐ വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "Dreams Left Unfulfilled: 21-Year-Old ITI Student Dies in Bike Crash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392328/bike-crash-electric-post-iti-student-death"
published_at: "2026-11-19T19:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afefb7fa85fa_bike-crash-electric-post-iti-student-death.jpg"
keywords: ["BikeCrash", "RoadAccident", "ITIStudent", "MavelikkaraNews", "KeralaNews"]
---

# സ്വപ്നങ്ങൾ ബാക്കിയാക്കി കിച്ചു യാത്രയായി; നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരനായ ഐടിഐ വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** മാവേലിക്കര : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ എസ് ആദർശ് കുമാർ (കിച്ചു-21) ആണ് മരിച്ചത്. മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർഥിയാണ്.

## Article Content

മാവേലിക്കര : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ എസ് ആദർശ് കുമാർ (കിച്ചു-21) ആണ് മരിച്ചത്. മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർഥിയാണ്.

മാവേലിക്കര–രണ്ടാംകുറ്റി റോഡിൽ കുടുംബകോടതിക്ക് സമീപം കൊച്ചുപറമ്പിൽ മുക്കിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു.

തുടർന്ന് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: ശാന്തകുമാർ. അമ്മ: രാജി. സഹോദരി: സാന്ദ്ര.

A 21-year-old ITI student, S Adarsh Kumar alias Kichu, died after his bike lost control and hit an electric post near Kochupadam Mukk, close to the family court on the Mavelikkara–Randamkutti road. He was rushed to hospital with severe head injuries, but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392328/bike-crash-electric-post-iti-student-death)