---
title: "ഇരുകൈകളും പിന്നിലേക്ക് കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം; ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്, ദുരൂഹതയുണ്ടെന്ന് നാട്ടുകാർ"
english_title: "Young Man Found Dead With Hands Tied Behind Him; Locals Suspect Foul Play"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392319/young-man-found-dead-kovalam"
published_at: "2026-11-19T17:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afee75e9cf7b_young-man-found-dead-kovalam.jpg"
keywords: ["KeralaNews", "SuicideProbe", "PoliceInvestigation", "Crime News"]
---

# ഇരുകൈകളും പിന്നിലേക്ക് കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം; ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്, ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

> **Lead Summary:** തിരുവനന്തപുരം: കോവളത്ത് യുവാവിനെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഉച്ചക്കട സ്വദേശി ശരൺ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: കോവളത്ത് യുവാവിനെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഉച്ചക്കട സ്വദേശി ശരൺ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുകൈകളും പിന്നിലേക്ക് ചേർത്തുപിടിച്ച് തുണികൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന് ഇടയാക്കിയത്. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

അവിവാഹിതനായ ശരണും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പാചകത്തൊഴിലാളിയായ അമ്മ ഇന്നലെ രാത്രി വിവാഹസദ്യ ഒരുക്കുന്നതിനായി പോയതിനാൽ ശരൺ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. രാത്രി 11 മണിക്ക് ശേഷവും ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടർന്ന് സുഹൃത്ത് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ശരണെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഓൺലൈൻ ഇടപാടിലൂടെ ശരണിന് പണം നഷ്ടമായിട്ടുണ്ടെന്നും ഇതിലുള്ള വിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് സംശയം. പണം നഷ്ടമായിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ശരണിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

A 26-year-old man named Sharon was found hanging inside his home in Kovalam with both hands tied behind his back, prompting suspicion among locals. Police have initially treated the case as a suicide while investigating possible financial losses and sending his mobile phone for forensic examination.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392319/young-man-found-dead-kovalam)