---
title: "മനുഷ്യരുടെ സഹായമില്ലാതെ എഐ തന്നെ സൈബർ ആക്രമണം നടത്തുന്നു, മുന്നറിയിപ്പുമായി ഗൂഗിൾ"
english_title: "Google warns of autonomous AI cyberattacks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392318/google-warns-autonomous-ai-cyberattacks"
published_at: "2026-11-19T17:33:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afee77e67cc1_google-warns-autonomous-ai-cyberattacks.jpg"
keywords: ["GoogleAIWarning", "AutonomousAICyberattacks", "CyberSecurity", "AIHackingFramework", "TechNews"]
---

# മനുഷ്യരുടെ സഹായമില്ലാതെ എഐ തന്നെ സൈബർ ആക്രമണം നടത്തുന്നു, മുന്നറിയിപ്പുമായി ഗൂഗിൾ

> **Lead Summary:** ന്യൂഡൽഹി: മനുഷ്യരുടെ സഹായമില്ലാതെ എഐ തന്നെ സൈബർ ആക്രമണം നടത്താൻ തുടങ്ങിയെന്ന മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്ത്. സൈബർ സുരക്ഷാ ലോകത്ത് പുതിയൊരു ആശങ്ക ഉയർത്തുന്ന സംഭവമാണിതെന്ന് ഗൂഗിളിന്റെ ഭീഷണി നിരീക്ഷണ വിഭാഗമായ Google Threat Intelligence Group അറിയിച്ചു.

## Article Content

ന്യൂഡൽഹി: മനുഷ്യരുടെ സഹായമില്ലാതെ എഐ തന്നെ സൈബർ ആക്രമണം നടത്താൻ തുടങ്ങിയെന്ന മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്ത്. സൈബർ സുരക്ഷാ ലോകത്ത് പുതിയൊരു ആശങ്ക ഉയർത്തുന്ന സംഭവമാണിതെന്ന് ഗൂഗിളിന്റെ ഭീഷണി നിരീക്ഷണ വിഭാഗമായ Google Threat Intelligence Group അറിയിച്ചു.

സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പോരായ്മകൾ കണ്ടെത്തി, മനുഷ്യ സഹായമില്ലാതെ ആക്രമണം നടത്താൻ കഴിയുന്ന എഐ സംവിധാനങ്ങൾ ആക്രമണകാരികൾ ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. exploit_agent എന്ന് പേരിട്ടിരിക്കുന്ന ഒരു എ.ഐ ഹാക്കിംഗ് ഫ്രെയിംവർക്ക് ഗൂഗിൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്രമായ ഒരു സെർവറിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

എങ്ങനെയാണ് ആക്രമണം?

ഗൂഗിളിന്റെ ഏറ്റവും പുതിയ AI Threat Tracker റിപ്പോർട്ടിൽ ഈ ഫ്രെയിംവർക്കിനെക്കുറിച്ച് വിശദമായി പറയുന്നു. സോഫ്റ്റ്‌വെയർ കമ്പനികൾ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ പുറത്തിറക്കുമ്പോൾ, പഴയ കോഡും പുതിയ അപ്‌ഡേറ്റും എ.ഐ സിസ്റ്റം തമ്മിൽ താരതമ്യം ചെയ്യുന്നു. തുടർന്ന് സുരക്ഷാ കോഡുകൾ റിവേഴ്‌സ് എൻജിനീയറിംഗ് ചെയ്ത് പോരായ്മകൾ കണ്ടെത്തുകയും അവ ഉപയോഗിച്ച് സ്വയം ആക്രമണം നടത്തുകയും ചെയ്യുന്നതായാണ് വിശദീകരണം.

ഈ ഫ്രെയിംവർക്ക് കണ്ടെത്തിയ സെർവറിൽ നിന്ന് ചോർത്തിയെടുത്ത ഡാറ്റയും, ഹാക്കിങ്ങിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കായുള്ള സ്‌ക്രിപ്റ്റുകളും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് മാധ്യമങ്ങൾ, വിനോദരംഗം, വിദ്യാഭ്യാസ മേഖലയിലുള്ള വെബ്‌സൈറ്റുകൾ എന്നിവയെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും ഗൂഗിൾ പറയുന്നു.

നേരത്തെയും സൂചനകൾ

2026 സെപ്റ്റംബറിൽ GreyNoise നൽകിയ റിപ്പോർട്ടിൽ പേപ്പർകട്ട് (PaperCut) സെർവറുകളെ ലക്ഷ്യമിട്ട് നൂറുകണക്കിന് എ.ഐ ഏജന്റുകളെ ഉപയോഗിച്ച് ആക്രമണം നടന്നിരുന്നതായി പരാമർശിച്ചിരുന്നു. ഇത്തരം എ.ഐ ആക്രമണങ്ങൾ അതിവേഗത്തിലാണെങ്കിലും സുരക്ഷാ ട്രാക്കുകൾ അവശേഷിപ്പിക്കുന്നതിനാൽ തടയാൻ കഴിയുമെന്നും ഗൂഗിൾ പറയുന്നു. പ്രതിരോധ സംവിധാനങ്ങളിലും എ.ഐ ഏജന്റുകളെ, അഥവാ agentic defense, ഉപയോഗിക്കണമെന്നും ഗൂഗിൾ മുന്നറിയിപ്പിൽ പറയുന്നു.

Google says attackers are beginning to use AI systems that can independently find software vulnerabilities and launch cyberattacks without human involvement. The company’s threat intelligence unit says it discovered an exploit framework that automates reconnaissance, exploitation and post-attack actions, underscoring a new cybersecurity risk.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392318/google-warns-autonomous-ai-cyberattacks)