---
title: "'കെ.പി.സി.സി. പ്രസിഡന്റിന് പോലും സർക്കാരിൽ ഒരു റോളുമില്ല, ആറ് മാസം തികയുമ്പോൾ സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മ പുറത്തുവന്നു' - പിണറായി വിജയൻ"
english_title: "Pinarayi Says Government’s Lack of Collective Responsibility Exposed After Six Months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392312/government-collective-responsibility-exposed"
published_at: "2026-11-19T16:51:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afedc4db153f_government-collective-responsibility-exposed.jpg"
keywords: ["PinarayiVijayan", "KeralaPolitics", "UDFGovernment", "KPCCPresident", "CollectiveResponsibility"]
---

# 'കെ.പി.സി.സി. പ്രസിഡന്റിന് പോലും സർക്കാരിൽ ഒരു റോളുമില്ല, ആറ് മാസം തികയുമ്പോൾ സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മ പുറത്തുവന്നു' - പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **സർക്കാരിന്റെ ആറ് മാസം തികയുന്ന ദിവസം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മ പുറത്തുവന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നതിൽ തർക്കമില്ലെന്നും, സർക്കാരിനെ അനുകൂലിക്കുന്നവർക്ക് പോലും ഈ വസ്തുത ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സർക്കാരിന്റെ ആറ് മാസം തികയുന്ന ദിവസം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മ പുറത്തുവന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നതിൽ തർക്കമില്ലെന്നും, സർക്കാരിനെ അനുകൂലിക്കുന്നവർക്ക് പോലും ഈ വസ്തുത ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് വീണ്ടുവിചാരം ഉണ്ടാവേണ്ടതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. പൊതുഅഭിപ്രായം സ്വീകരിക്കുന്നതിന് പകരം സാധാരണ പോലെ വിതണ്ഡവാദം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

തർക്കങ്ങളുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നപ്പോൾ മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എൽ.ഡി.എഫ്. സർക്കാരും ആറ് മാസം പിന്നിട്ട യു.ഡി.എഫ്. സർക്കാരും തമ്മിലുള്ള താരതമ്യത്തിലേക്ക് താൻ കടക്കുന്നില്ലെന്നും, അത് ബന്ധപ്പെട്ടവർ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭയിൽ ഭിന്നത പ്രകടിപ്പിച്ചവരിൽ മുഖ്യമന്ത്രിയുടെ പാർട്ടിയിലെ പ്രധാനികളുമുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പ്രത്യേകം പരിഗണിക്കേണ്ട വ്യക്തിയായ കെ.പി.സി.സി. പ്രസിഡന്റിന് പോലും സർക്കാരിൽ യാതൊരു റോളുമില്ലാത്ത സാഹചര്യമാണുള്ളത്. ഗൗരവമായ വിഷയങ്ങളിൽ പ്രസിഡന്റുമായി പോലും ചർച്ച നടത്തുന്നില്ല.

എതിർപ്പ് പറയാവുന്ന ഭാഷയിൽ കെ.പി.സി.സി. പ്രസിഡന്റ് മാന്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നിലപാട് വ്യക്തമായതോടെയാണ് അദ്ദേഹം കാബിനറ്റിൽ ഇക്കാര്യം ഉന്നയിച്ചതെന്നാണ് മനസ്സിലാക്കുന്നത്. യു.ഡി.എഫ്. കൺവീനറും പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിസഭയിലെ തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമല്ലെന്നും, മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെയുള്ള സ്വന്തം പാർട്ടിയുടെ പ്രതികരണമാണെന്നും പിണറായി വിജയൻ വിമർശിച്ചു.

Opposition leader Pinarayi Vijayan said the government’s lack of collective responsibility became evident as it completed six months in office. He also criticised the Chief Minister, saying even the KPCC president has no role in the government and that internal disagreements within the ministry have surfaced publicly.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392312/government-collective-responsibility-exposed)