---
title: "ടിവികെ എംഎൽഎ വി എസ് ബാബു അന്തരിച്ചു"
english_title: "V.S. Babu Dies; MLA Who Defeated Stalin in Kolathur Passes Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392306/vs-babu-dies-kolathur-stalin-mla-new"
published_at: "2026-11-19T16:19:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afed4e4e50e2_vs-babu-dies-kolathur-stalin-mla-new.jpg"
keywords: ["VSBabu", "TVK", "MKStalin", "Chennai", "TamilNaduPolitics", "Kolathur", "MLA"]
---

# ടിവികെ എംഎൽഎ വി എസ് ബാബു അന്തരിച്ചു

> **Lead Summary:** **ചെന്നൈ: **ടിവികെ എംഎൽഎ വി എസ് ബാബു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. 72 ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 2.24ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു.

## Article Content

**ചെന്നൈ: **ടിവികെ എംഎൽഎ വി എസ് ബാബു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. 72 ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 2.24ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തി സഭയിലെത്തിയതോടെയാണ് വി എസ് ബാബു ശ്രദ്ധേയനായത്. കൊളത്തൂരിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ബാബു 82,997 വോട്ടുകൾ നേടിയപ്പോൾ സ്റ്റാലിന് ലഭിച്ചത് 74,202 വോട്ടുകളാണ്.

വി എസ് ബാബു നേരത്തെ ഡി.എം.കെയിലായിരുന്നു. 2006 മുതൽ 2011 വരെ പുരസവാൽക്കത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി പ്രവർത്തിച്ചു. 2016-ൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന അദ്ദേഹം, പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2026 ഫെബ്രുവരിയിൽ ടി.വി.കെയിലേക്ക് മാറുകയായിരുന്നു.

V.S. Babu, the TVK MLA who famously defeated former Tamil Nadu Chief Minister M.K. Stalin in Kolathur, has died at the age of 75 following a heart attack. He had been under treatment for 72 days, hospital officials said.

Babu won the Kolathur seat by a margin of 8,795 votes and had earlier served as an MLA for Purasawalkam before changing party affiliations over the years.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392306/vs-babu-dies-kolathur-stalin-mla-new)