---
title: "ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം...! പഞ്ചാബ് നാഷണൽ ബാങ്കിൽ 8,254 ഒഴിവുകൾ"
english_title: "PNB to Fill 8,254 Vacancies in 2027-28"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392299/pnb-8254-vacancies-2027-28-new"
published_at: "2026-11-19T15:28:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afec910a8e62_pnb-8254-vacancies-2027-28-new.jpg"
keywords: ["PNBRecruitment", "BankJobs", "PunjabNationalBank", "EducationNews", "GovernmentJobs", "BankRecruitment", "VacancyAlert", "OfficerJobs", "ClericalJobs"]
---

# ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം...! പഞ്ചാബ് നാഷണൽ ബാങ്കിൽ 8,254 ഒഴിവുകൾ

> **Lead Summary:** ** ** 2027-28 സാമ്പത്തിക വർഷത്തേക്ക് 8,254 ഒഴിവുകൾ നികത്താൻ പഞ്ചാബ് നാഷണൽ ബാങ്ക്. നേരിട്ടുള്ള നിയമനവും ജീവനക്കാരുടെ സ്ഥാനക്കയറ്റവും ചേർത്താണ് ഈ ഒഴിവുകൾ പൂരിപ്പിക്കുക. ബാങ്കിങ് മേഖലയിൽ ജോലി തേടുന്നവർക്ക് ഇത് വലിയ അവസരമാണ്.

## Article Content

** ** 2027-28 സാമ്പത്തിക വർഷത്തേക്ക് 8,254 ഒഴിവുകൾ നികത്താൻ പഞ്ചാബ് നാഷണൽ ബാങ്ക്. നേരിട്ടുള്ള നിയമനവും ജീവനക്കാരുടെ സ്ഥാനക്കയറ്റവും ചേർത്താണ് ഈ ഒഴിവുകൾ പൂരിപ്പിക്കുക. ബാങ്കിങ് മേഖലയിൽ ജോലി തേടുന്നവർക്ക് ഇത് വലിയ അവസരമാണ്.

ഓഫീസർ വിഭാഗം (JMG Scale-I)യിലാണ് കൂടുതൽ ഒഴിവുകൾ. ആകെ 4,380 ഒഴിവുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. ഇതിൽ 1,941 എണ്ണം നേരിട്ടുള്ള നിയമനത്തിലൂടെയും 2,439 എണ്ണം ജീവനക്കാരുടെ പ്രൊമോഷൻ വഴിയുമാണ് നികത്തുക. ക്ലറിക്കൽ വിഭാഗത്തിൽ ആകെ 3,874 ഒഴിവുകളുണ്ട്. ഇതിൽ 2,906 എണ്ണം നേരിട്ടുള്ള നിയമനത്തിനായി മാറ്റിവച്ചിട്ടുണ്ട്. ശേഷിക്കുന്ന 968 ഒഴിവുകൾ പ്രൊമോഷൻ വഴിയാകും നികത്തുക.

നേരിട്ടുള്ള നിയമനത്തിലെ പ്രധാന തസ്തികകളിൽ പ്രൊബേഷണറി ഓഫീസർ/മാനേജ്‌മെന്റ് ട്രെയിനി (PO/MT) 1,046 ഒഴിവുകളുണ്ട്. ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ 750 ഒഴിവുകളും ടെക്നിക്കൽ സ്ട്രീമിൽ 145 ഒഴിവുകളും ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ഓരോ സർക്കിളിലെയും പ്രൊമോഷൻ ഒഴിവുകളുടെ കൃത്യമായ കണക്ക് പിന്നീട് പുറത്തുവിടും. സ്ഥാനക്കയറ്റത്തിനായി അർഹരായ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഉടൻ ഉണ്ടാകുമെന്ന് ഓൾ ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ആർ. മേത്ത അറിയിച്ചു.

Punjab National Bank plans to fill 8,254 vacancies in the 2027-28 financial year through direct recruitment and promotions. The largest share is in the officer cadre, while clerical posts and key direct-recruitment roles such as PO/MT, Local Bank Officer and technical stream positions also feature in the plan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392299/pnb-8254-vacancies-2027-28-new)