---
title: "2027-ലെ ഫാഷൻ ഭരിക്കാൻ പർപ്പിൾ; ഇഷ്ടമില്ലാത്തവർ പോലും വീഴും ഈ നിറത്തോട്"
english_title: "Purple Set to Rule 2027 Fashion, Even Skeptics May Be Won Over"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392291/purple-set-to-rule-2027-fashion-"
published_at: "2026-11-19T14:41:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afebdf1539ef_WhatsApp_Image_2026-11-19_at_2.35.40_PM.jpeg"
keywords: ["PurpleTrend", "FashionForecast", "WGSN", "Coloro", "RunwayStyle"]
---

# 2027-ലെ ഫാഷൻ ഭരിക്കാൻ പർപ്പിൾ; ഇഷ്ടമില്ലാത്തവർ പോലും വീഴും ഈ നിറത്തോട്

> **Lead Summary:** പർപ്പിൾ നിറം ഇഷ്ടമില്ലാത്തവരാണ് പലരും. അധികം ശ്രദ്ധിക്കപ്പെടാതിരുന്നതും അതുകൊണ്ടാകാം. എന്നാൽ 2027-ലെ ട്രെൻഡായി പർപ്പിൾ മാറുമെന്നാണ് പ്രവചനം. വസ്ത്രങ്ങൾ മുതൽ ചെരിപ്പുകളും ഹാൻഡ്ബാഗുകളും ആഭരണങ്ങളും വരെ പർപ്പിളിന്റെ വിവിധ ഷേഡുകൾ ഇടംപിടിച്ചു കഴിഞ്ഞു.

## Article Content

പർപ്പിൾ നിറം ഇഷ്ടമില്ലാത്തവരാണ് പലരും. അധികം ശ്രദ്ധിക്കപ്പെടാതിരുന്നതും അതുകൊണ്ടാകാം. എന്നാൽ 2027-ലെ ട്രെൻഡായി പർപ്പിൾ മാറുമെന്നാണ് പ്രവചനം. വസ്ത്രങ്ങൾ മുതൽ ചെരിപ്പുകളും ഹാൻഡ്ബാഗുകളും ആഭരണങ്ങളും വരെ പർപ്പിളിന്റെ വിവിധ ഷേഡുകൾ ഇടംപിടിച്ചു കഴിഞ്ഞു.

ഫാഷൻ റൺവേകളിലും പ്രമുഖ ഡിസൈനർമാരുടെ കളക്ഷനുകളിലും ഈ നിറത്തിന്റെ സാന്നിധ്യം വർധിക്കുന്നതോടെ 2027-ലെ പ്രധാന ഫാഷൻ ട്രെൻഡുകളിലൊന്നായി പർപ്പിൾ മാറുമെന്നാണ് വിലയിരുത്തൽ. ലാവെൻഡർ, ലിലാക് തുടങ്ങിയ ഇളം ഷേഡുകൾ മുതൽ കടും വയലറ്റ്, ബ്ലൂ പർപ്പിൾ വരെയുള്ള വ്യത്യസ്ത നിറഭേദങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മൃദുവായ ലാവെൻഡർ നിറങ്ങൾ ശാന്തതയും സ്വപ്നതുല്യമായ ഭാവവും നൽകുമ്പോൾ കടും പർപ്പിൾ വസ്ത്രങ്ങൾക്ക് കൂടുതൽ ഗൗരവവും ആഡംബരവും നൽകുന്നു. ഈ നിറവ്യത്യാസങ്ങൾ വസ്ത്രങ്ങളിൽ മാത്രമല്ല, ആക്സസറികളിലും ഒരുപോലെ പരീക്ഷിക്കപ്പെടുന്നുണ്ട്. ഫാഷൻ ട്രെൻഡ് പ്രവചന ഏജൻസിയായ WGSN-ഉം കളർ ഫോർകാസ്റ്റിങ് സ്ഥാപനമായ Coloro-യും പർപ്പിളിന്റെ വിവിധ ഷേഡുകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്.

ഡിജിറ്റൽ ലോകത്തോടുള്ള താൽപര്യം, യാഥാർഥ്യത്തിൽനിന്നുള്ള താൽക്കാലികമായ മാറിനിൽക്കൽ, മാനസികമായ ആശ്വാസം തുടങ്ങിയ ആശയങ്ങളുമായും ഈ നിറങ്ങളെ പ്രവചനങ്ങൾ ബന്ധിപ്പിക്കുന്നു. പർപ്പിളിന് ഫാഷനപ്പുറം ചരിത്രപരമായ ചില പ്രത്യേകതകളുമുണ്ട്. ഒരുകാലത്ത് പർപ്പിൾ ചായത്തിന് വലിയ വിലയുണ്ടായിരുന്നതിനാൽ സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായാണ് ഈ നിറം കണക്കാക്കപ്പെട്ടിരുന്നത്.

1908-ൽ സ്ത്രീകളുടെ വോട്ടവകാശത്തിനായി പ്രവർത്തിച്ച സഫ്രജറ്റ് പ്രസ്ഥാനം പർപ്പിൾ, വെള്ള, പച്ച എന്നീ നിറങ്ങളെ തങ്ങളുടെ പ്രതീകങ്ങളായി സ്വീകരിച്ചിരുന്നു. അന്ന് അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും സൂചനയായിരുന്ന പർപ്പിൾ ഇന്ന് ഫാഷനിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. 2027 എത്തിയിട്ടില്ലെങ്കിലും അതിലേക്കുള്ള ഫാഷൻ ലോകത്തിന്റെ ഒരുക്കങ്ങളിൽ പർപ്പിൾ ഇതിനകം ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു.

Purple is emerging as a major fashion trend for 2027, with shades ranging from lavender and lilac to deep violet gaining visibility on runways and in designer collections. Trend forecasters say the color reflects themes of digital culture, escapism and emotional comfort, while its historical association with wealth and power adds to its appeal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392291/purple-set-to-rule-2027-fashion-)