---
title: "'വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി വധിക്കുകയായിരുന്നു, തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ല, ഷുക്കൂർ വധക്കേസിൽ അപ്പീൽ നൽകും' -  പി.കെ. കുഞ്ഞാലിക്കുട്ടി"
english_title: "Ariyil Shukoor Murder Case: P.K. Kunhalikutty Says Appeal Will Be Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392265/ariyil-shukoor-murder-case-appeal-"
published_at: "2026-11-19T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe9ca04ead1_ariyil-shukoor-murder-case-appeal-.jpg"
keywords: ["AriyilShukkoor", "PKKunhalikutty", "MuslimLeague", "CBICourt", "KeralaNews", "AriyilShukoorCase", "KeralaPolitics", "CourtVerdict", "Appeal"]
---

# 'വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി വധിക്കുകയായിരുന്നു, തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ല, ഷുക്കൂർ വധക്കേസിൽ അപ്പീൽ നൽകും' -  പി.കെ. കുഞ്ഞാലിക്കുട്ടി

> **Lead Summary:** **തിരുവനന്തപുരം: **അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും ഉള്‍പ്പെടെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും ഉള്‍പ്പെടെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു.

കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ് എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ഷുക്കൂര്‍ എന്ന ബാലനെ മൃഗീയമായും പൈശാചികമായുമാണ് കൊലപ്പെടുത്തിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആ കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതല്ല, വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി വധിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

സാക്ഷികള്‍ എത്താതിരുന്നതാണ് കോടതിയില്‍ തിരിച്ചടിയായതെന്നും സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പല സാക്ഷികളും മുറ്റത്ത് വരെ വന്നിട്ട് മടങ്ങിയത് പല മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് പി ജയരാജനെ ഉള്‍പ്പെടെ വെറുതെ വിട്ടത്. കേസിലെ മറ്റു പ്രതികളായ ടി വി രാജേഷ്, ഉമേശന്‍, ഗണേശന്‍, ശ്യാംജിത്, പ്രകാശന്‍, അജയന്‍, രാജീവന്‍ എന്നിവരെയും വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതിയായ അനൂപ്, 7-ാം പ്രതി പവിത്രന്‍, 9-ാം പ്രതി മനോഹരന്‍, 10-ാം പ്രതി ദിനേശന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

സിപിഐഎം നേതാക്കളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും ഉള്‍പ്പെടെ പതിനെട്ട് പേരെയാണ് കുറ്റവിമുക്തരാക്കിയത്. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചു.

P.K. Kunhalikutty reacted to the court verdict acquitting P. Jayarajan and T.V. Rajesh in the Ariyil Shukoor murder case, saying all legal options will be pursued. He alleged that the killing was a premeditated conspiracy and pointed to witness intimidation as a key reason for the prosecution’s setback.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392265/ariyil-shukoor-murder-case-appeal-)