---
title: "മോർണിംഗ് റൺ വിത്ത് ഹോമീസ്; ഫിറ്റ്നസിലേക്ക് കൂട്ടുകാരെയും കൂട്ടി പുതിയ തലമുറ"
english_title: "Morning Run With Homies: The New Fitness Trend Among Friends"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392263/morning-run-with-homies-fitness-trend"
published_at: "2026-11-19T12:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe9830f216f_morning-run-with-homies-fitness-trend.jpg"
keywords: ["FitnessTrend", "MorningRun", "HealthyLifestyle", "SocialMedia", "YouthFitness"]
---

# മോർണിംഗ് റൺ വിത്ത് ഹോമീസ്; ഫിറ്റ്നസിലേക്ക് കൂട്ടുകാരെയും കൂട്ടി പുതിയ തലമുറ

> **Lead Summary:** **** രാവിലെ ഉറക്കമുണർന്ന് ഷൂസുമിട്ട് കൂട്ടുകാരോടൊപ്പം നടക്കാനും ഓടാനും ഇറങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. 'മോർണിംഗ് റൺ വിത്ത് ഹോമീസ്' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഇത്തരം ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. പുതിയ തലമുറ ഏറ്റെടുത്ത ഈ ട്രെൻഡ് മറ്റുള്ളവരെയും രാവിലെ വ്യായാമത്തിനായി പുറത്തിറങ്ങാൻ പ്രേരിപ്പിക്കുകയാണ്.

## Article Content

**** രാവിലെ ഉറക്കമുണർന്ന് ഷൂസുമിട്ട് കൂട്ടുകാരോടൊപ്പം നടക്കാനും ഓടാനും ഇറങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. 'മോർണിംഗ് റൺ വിത്ത് ഹോമീസ്' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഇത്തരം ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. പുതിയ തലമുറ ഏറ്റെടുത്ത ഈ ട്രെൻഡ് മറ്റുള്ളവരെയും രാവിലെ വ്യായാമത്തിനായി പുറത്തിറങ്ങാൻ പ്രേരിപ്പിക്കുകയാണ്.

ഫിറ്റ്നസിനും ആരോഗ്യത്തിനും പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോഴത്തെ യുവതലമുറ. എന്നാൽ ചിലപ്പോൾ പ്രചോദനക്കുറവ് പോലുള്ള കാരണങ്ങൾ കൊണ്ട് അവർ പിന്നോട്ട് പോകാറുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് കൂട്ടുകാരുമായി ചേർന്നുള്ള മോർണിംഗ് വാക്കും റണ്ണിങ്ങും ട്രെൻഡിങ് ആകുന്നത്.

അത് വ്യായാമത്തിന് പുറമെ കൂട്ടുകാരുമൊത്തുള്ള വിനോദമായും മാറുകയാണ്. ഒരുമിച്ച് സമയം ചെലവഴിക്കാനും സൗഹൃദം പുതുക്കാനും ആരോഗ്യം ശ്രദ്ധിക്കാനും ഈ രീതി സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതും കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നു.

പതിവായി നടക്കുന്നതും ഓടുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും വ്യായാമം ഗുണകരമാണ്. സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പതിവായുള്ള ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും.

ഒരുമിച്ച് വ്യായാമം ചെയ്യുന്നതിന് മറ്റൊരു ഗുണം കൂടിയുണ്ട്. ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോൾ മടിയോ താൽപര്യക്കുറവോ തോന്നുന്നവർക്ക് സുഹൃത്തുക്കളുടെ കൂട്ടായ്മ പ്രചോദനമാകും. ഒരാൾക്ക് മടി തോന്നുമ്പോൾ മറ്റൊരാൾ പ്രോത്സാഹിപ്പിക്കും.

സോഷ്യൽ മീഡിയയിൽ തുടങ്ങിയ ഒരു ട്രെൻഡ് ആരോഗ്യകരമായൊരു ശീലത്തിലേക്ക് വഴിമാറുമ്പോൾ അതിന്റെ ഗുണം കൂടുതൽ പേരിലേക്ക് എത്തും. കൂട്ടുകാരോടൊപ്പമുള്ള ഒരു ചെറിയ പ്രഭാത നടത്തമോ ഓട്ടമോ ആണെങ്കിലും അത് ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള നല്ലൊരു തുടക്കമാകാം.

> A new fitness trend called “Morning Run with Homies” is catching on among young people, who are heading out for walks and runs with friends and sharing the experience on Instagram. The routine is being embraced as both a social hangout and a healthy habit that encourages more people to exercise regularly.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392263/morning-run-with-homies-fitness-trend)