---
title: "ഈ സുവർണ്ണാവസരം പാഴാക്കരുത്...! ബിരുദ വിദ്യാർഥിനികൾക്ക് പ്രതിവർഷം 25,000 രൂപ; എ.ഐ.സി.ടി.ഇ. സരസ്വതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "AICTE Saraswati Scholarship Opens: ₹25,000 a Year for Graduate Women Students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392233/aicte-saraswati-scholarship-application-open"
published_at: "2026-11-19T09:34:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe7588005a1_aicte-saraswati-scholarship-application-open.jpg"
keywords: ["AICTEScholarship", "WomenEducation", "BBAStudents", "BCAStudents", "BMSStudents"]
---

# ഈ സുവർണ്ണാവസരം പാഴാക്കരുത്...! ബിരുദ വിദ്യാർഥിനികൾക്ക് പ്രതിവർഷം 25,000 രൂപ; എ.ഐ.സി.ടി.ഇ. സരസ്വതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ** **ബിരുദ വിദ്യാർഥിനികൾക്ക് പ്രതിവർഷം 25,000 രൂപ വീതം സ്കോളർഷിപ്പ് നേടാൻ അവസരം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്ന 'സരസ്വതി സ്കോളർഷിപ്പി'ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.ബി.എ , ബി.സി.എ , ബി.എം.എസ് എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

## Article Content

** **ബിരുദ വിദ്യാർഥിനികൾക്ക് പ്രതിവർഷം 25,000 രൂപ വീതം സ്കോളർഷിപ്പ് നേടാൻ അവസരം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്ന 'സരസ്വതി സ്കോളർഷിപ്പി'ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.ബി.എ , ബി.സി.എ , ബി.എം.എസ് എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

2026–27 അധ്യയന വർഷത്തേക്കുള്ള പുതിയ അപേക്ഷകളും സ്കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷകളും ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 25,000 രൂപ വീതം ലഭിക്കും. മൂന്ന് വർഷത്തെ ബിരുദ പഠനകാലയളവിൽ ആകെ പരമാവധി 75,000 രൂപ വരെയാണ് സ്കോളർഷിപ്പായി ലഭിക്കുക.

2026–27 അധ്യയന വർഷത്തിൽ എ.ഐ.സി.ടി.ഇ (AICTE) അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ബി.ബി.എ, ബി.സി.എ, ബി.എം.എസ് കോഴ്സുകളുടെ ഒന്നാം വർഷം പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. കുടുംബത്തിന്റെ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. താല്പര്യമുള്ള വിദ്യാർഥിനികൾക്ക് 2027 ഫെബ്രുവരി 28 വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

ആധാർ കാർഡ്

പത്താം ക്ലാസ്, പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ

കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്

കോളജ് പ്രവേശന രേഖ (അഡ്മിഷൻ ലെറ്റർ)

ഫീസ് അടച്ച രസീത്

ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://sarswati.aicte.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

AICTE has invited applications for its Saraswati Scholarship for women students pursuing BBA, BCA and BMS courses. Eligible first-year students at AICTE-approved institutions can apply until February 28, 2027, with selected candidates receiving ₹25,000 annually for up to three years.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392233/aicte-saraswati-scholarship-application-open)