---
title: "മത്സരത്തിനിടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു; അർജന്റീന യൂത്ത് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം"
english_title: "Argentine Youth Footballer Dies After Severe Head Injury During Match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392214/argentine-youth-footballer-dies-head-injury"
published_at: "2026-11-19T07:44:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe5ba86d37b_abel-nunez-dies-after-head-hit.jpg"
keywords: ["FootballTragedy", "ArgentinaFootball", "YouthFootball", "SportsNews", "HeadInjury"]
---

# മത്സരത്തിനിടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു; അർജന്റീന യൂത്ത് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

> **Lead Summary:** ബ്യൂണസ് ഐറിസ്: ഫുട്ബോൾ മത്സരത്തിനിടെ തലയിൽ പന്തുകൊണ്ട് ഗുരുതരമായി പരിക്കേറ്റ അർജന്റീനൻ യുവതാരം ആബേൽ നൂന്യസ് മരിച്ചു. എഫ്‌സി എസെയ്‌സ ക്ലബ്ബിന്റെ താരമായ നൂന്യസ് നവംബർ 12ന് നടന്ന യൂത്ത് ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

## Article Content

ബ്യൂണസ് ഐറിസ്: ഫുട്ബോൾ മത്സരത്തിനിടെ തലയിൽ പന്തുകൊണ്ട് ഗുരുതരമായി പരിക്കേറ്റ അർജന്റീനൻ യുവതാരം ആബേൽ നൂന്യസ് മരിച്ചു. എഫ്‌സി എസെയ്‌സ ക്ലബ്ബിന്റെ താരമായ നൂന്യസ് നവംബർ 12ന് നടന്ന യൂത്ത് ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജൂവനൈൽസ് സി ടൂർണമെന്റിൽ എഫ്‌സി എസെയ്‌സയും ഡിപോർട്ടീവോ മുനീസും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടമുണ്ടായത്. പന്ത് ശക്തിയായി തലയിൽ പതിച്ചതോടെ നൂന്യസ് മൈതാനത്ത് കുഴഞ്ഞുവീണു.

ഉടൻ പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് മത്സരവും പിന്നാലെ നടക്കാനിരുന്ന മറ്റൊരു യൂത്ത് മത്സരവും നിർത്തിവച്ചു. തലയോട്ടിയിൽ പൊട്ടലും ആന്തരിക രക്തസ്രാവവും കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നൂന്യസിന്റെ മരണത്തിൽ എഫ്‌സി എസെയ്‌സ അനുശോചനം രേഖപ്പെടുത്തി. പത്താം നമ്പർ ജേഴ്സിയണിഞ്ഞ താരത്തിന്റെ ചിത്രം പങ്കുവച്ചാണ് ക്ലബ്ബ് ആദരാഞ്ജലി അർപ്പിച്ചത്.

നൂന്യസ് ഫുട്സാൽ കളിച്ചിരുന്ന ന്യൂവ എസ്ട്രെല്ല ക്ലബ്ബും താരത്തോടുള്ള ആദരസൂചകമായി മത്സരങ്ങൾ നിർത്തിവച്ചു. അർജന്റീന ഫുട്ബോൾ അസോസിയേഷനും താരത്തിന്റെ കുടുംബത്തെയും സഹതാരങ്ങളെയും അനുശോചനം അറിയിച്ചു.

An 18-year-old Argentine youth footballer, Abel Núñez, died after suffering a severe head injury during a match in Buenos Aires. He was struck by the ball, collapsed on the field, and later died despite emergency surgery and intensive treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392214/argentine-youth-footballer-dies-head-injury)