---
title: "ക്ലാസ് മുറികളിലേക്ക് ഇരച്ചെത്തിയ വിഷപ്പുക; 54 കുട്ടികൾ ആശുപത്രിയിൽ, മൂന്നുപേർ ഐസിയുവിൽ, കൊട്ടിയത്ത് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു"
english_title: "54 Children Hospitalized After Toxic Fumes in Kottiyam; NHRC Takes Suo Motu Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392208/kottiyam-toxic-fumes-school-children"
published_at: "2026-11-19T06:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe4e7e36b19_kottiyam-toxic-fumes-school-children.jpg"
keywords: ["Kottiyam", "HumanRightsCommission", "SchoolSafety", "ToxicFumes", "KeralaNews"]
---

# ക്ലാസ് മുറികളിലേക്ക് ഇരച്ചെത്തിയ വിഷപ്പുക; 54 കുട്ടികൾ ആശുപത്രിയിൽ, മൂന്നുപേർ ഐസിയുവിൽ, കൊട്ടിയത്ത് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

> **Lead Summary:** കൊ​ട്ടി​യം: സ്വ​കാ​ര്യ ടാ​ർ മി​ക്സി​ങ് പ്ലാ​ന്റി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ 54 കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സംഭവത്തിൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. ചൂ​ര​ൽ​പൊ​യ്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ർ മി​ക്സി​ങ് പ്ലാ​ന്റി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച കൊ​ട്ടി​യം ഓ​ക്സി​ലി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ത​ല​ചു​റ്റ​ൽ, ഛർ​ദി, ശ്വാ​സം​മു​ട്ട് ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്.

## Article Content

കൊ​ട്ടി​യം: സ്വ​കാ​ര്യ ടാ​ർ മി​ക്സി​ങ് പ്ലാ​ന്റി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ 54 കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സംഭവത്തിൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. ചൂ​ര​ൽ​പൊ​യ്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ർ മി​ക്സി​ങ് പ്ലാ​ന്റി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച കൊ​ട്ടി​യം ഓ​ക്സി​ലി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ത​ല​ചു​റ്റ​ൽ, ഛർ​ദി, ശ്വാ​സം​മു​ട്ട് ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. അ​ന്ത​രീ​ക്ഷ​ത്തി​ൽ പു​ക രൂ​പ​പ്പെ​ട്ട​തോ​ടെ ക്ലാ​സ് മു​റി​ക​ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യി. മൂ​ന്ന് കു​ട്ടി​ക​ളെ ഐ.​സി.​യു​വി​ൽ ഉ​ൾ​പ്പെ​ടെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു. വൈ​കി​ട്ടോ​ടെ​യാ​ണ് ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും ആ​ശു​പ​​ത്രി​വി​ട്ട​ത്.

മാ​സ​ങ്ങ​ളാ​യി ടാ​ർ മി​ക്സി​ങ് പ്ലാ​ന്റി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​വ​രി​ക​യാ​ണ്. മു​മ്പും സ​മാ​ന​മാ​യി ഇ​തേ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പു​ക ശ്വ​സി​ച്ച് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട​ലി​ൽ പ്ര​വ​ർ​ത്ത​നം പ്ലാ​ന്റ് നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ് മെ​മോ​ക്കെ​തി​രെ ഹൈ​കോ​ട​തി സ്റ്റേ ​വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ നാ​ട്ടു​കാ​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ ജ​നാ​വ​ലി​യാ​ണ് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ശ്വ​തി ജി​ജി ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് സം​ഘ​വും ആ​രോ​ഗ്യ​വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ് അ​ധി​കൃ​ത​രും സ്ഥ​ല​ത്ത് എ​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ചി​ന്ത ജെ​റോ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ബ​ലം​പ്ര​യോ​ഗി​ച്ച് പൊ​ലീ​സ് നീ​ക്കാ​ൻ ശ്ര​മി​ച്ച​ത് ​സം​ഘ​ർ​ഷാ​വ​സ്ഥ​ക്കി​ട​യാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ജി​ല്ല ക​ല​ക്ട​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ എ​ൻ​ജി​നീ​യ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

Fifty-four children were hospitalized, including three in the ICU, after inhaling fumes from a private tar mixing plant near a school in Kottiyam. The Human Rights Commission has taken suo motu cognizance of the incident and sought a report within 15 days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392208/kottiyam-toxic-fumes-school-children)