---
title: "'സ്വർണക്കുടം ചുളുവിലയ്ക്ക് തരാം'; ആദ്യം പഴയ പരിചയം പുതുക്കി, പിന്നാലെ വീഡിയോ അയച്ചു; ഒറ്റപ്പാലത്ത് അഭിഭാഷകനെ കുടുക്കാൻ ശ്രമമെന്ന് പരാതി"
english_title: "Gold Umbrella Scam Attempt Targets Lawyer in Ottapalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392195/ottapalam-gold-umbrella-scam-lawyer"
published_at: "2026-11-18T22:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdda798e0bd_ottapalam-gold-umbrella-scam-lawyer.jpg"
keywords: ["OttapalamScam", "GoldUmbrellaFraud", "KeralaCrime", "AdvocateRPSreenivasan", "FakeCall"]
---

# 'സ്വർണക്കുടം ചുളുവിലയ്ക്ക് തരാം'; ആദ്യം പഴയ പരിചയം പുതുക്കി, പിന്നാലെ വീഡിയോ അയച്ചു; ഒറ്റപ്പാലത്ത് അഭിഭാഷകനെ കുടുക്കാൻ ശ്രമമെന്ന് പരാതി

> **Lead Summary:** പാലക്കാട്: ഒറ്റപ്പാലത്ത് അഭിഭാഷകനെ ലക്ഷ്യമിട്ട് സ്വർണക്കുടം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം നടന്നതായി പരാതി. ചെറിയ വിലയ്ക്ക് സ്വർണക്കുടം നൽകാമെന്ന് പറഞ്ഞാണ് വിളിച്ചയാൾ അഡ്വ. ആർ.പി. ശ്രീനിവാസനെ സമീപിച്ചത്.

## Article Content

പാലക്കാട്: ഒറ്റപ്പാലത്ത് അഭിഭാഷകനെ ലക്ഷ്യമിട്ട് സ്വർണക്കുടം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം നടന്നതായി പരാതി. ചെറിയ വിലയ്ക്ക് സ്വർണക്കുടം നൽകാമെന്ന് പറഞ്ഞാണ് വിളിച്ചയാൾ അഡ്വ. ആർ.പി. ശ്രീനിവാസനെ സമീപിച്ചത്.

അസാം സ്വദേശിയാണെന്നും നേരത്തെ വീട്ടിൽ പെയിന്റിങ് ജോലിക്ക് വന്നിരുന്നെന്നുമാണ് വിളിച്ചയാൾ അഭിഭാഷകനോട് പറഞ്ഞത്. വിശ്വാസം നേടാനായി സ്വർണക്കുടത്തിന്റെ വീഡിയോയും ഫോണിൽ അയച്ചതായി പരാതിയിൽ പറയുന്നു.

സംഭവം സംശയാസ്പദമാണെന്ന് തോന്നിയതോടെ ശ്രീനിവാസൻ പോലീസിൽ പരാതി നൽകി. തട്ടിപ്പിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനാണ് അന്വേഷണം നടക്കുന്നത്.

സ്വർണ്ണാഭരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വാഗ്ദാനം ചെയ്ത് ഫോൺ വഴി പണം തട്ടാൻ ശ്രമിക്കുന്ന സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഒറ്റപ്പാലത്തും സമാനമായ പരാതി എത്തുന്നത്. നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

A complaint has been filed in Ottapalam alleging an attempt to cheat a lawyer by offering a gold pot at a low price. The caller reportedly renewed an old acquaintance, sent a video of the item, and tried to gain trust before the lawyer alerted police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392195/ottapalam-gold-umbrella-scam-lawyer)