---
title: "ലക്ഷ്യം പിഴച്ചില്ല, ഇരട്ട വെള്ളിക്ക് പിന്നാലെ സർക്കാർ ജോലിയും; മലയാളി താരം വിദർശയ്ക്ക് അസിസ്റ്റന്റ് ഡയറക്ടർ പദവി"
english_title: "After Double Silver, Vidarsha Gets Government Job as Assistant Director"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392194/vidarsha-k-vinod-assistant-director-sports-directorate"
published_at: "2026-11-18T22:24:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdd9129d375_vidarsha-k-vinod-assistant-director-sports-directorate.jpg"
keywords: ["VidarshaKVinod", "KeralaGovt", "AsianGames", "SportsDirectorate", "MalayaliShooter"]
---

# ലക്ഷ്യം പിഴച്ചില്ല, ഇരട്ട വെള്ളിക്ക് പിന്നാലെ സർക്കാർ ജോലിയും; മലയാളി താരം വിദർശയ്ക്ക് അസിസ്റ്റന്റ് ഡയറക്ടർ പദവി

> **Lead Summary:** തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇരട്ട വെള്ളി മെഡൽ നേടിയ മലയാളി താരം വിദർശ കെ. വിനോദിന് സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി സർക്കാർ നിയമനം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രഖ്യാപിച്ച നിയമനമാണ് ഇത്.

## Article Content

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇരട്ട വെള്ളി മെഡൽ നേടിയ മലയാളി താരം വിദർശ കെ. വിനോദിന് സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി സർക്കാർ നിയമനം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രഖ്യാപിച്ച നിയമനമാണ് ഇത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിയമന ഉത്തരവ് വിദർശയ്ക്ക് കൈമാറും. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി മെഡൽ നേടിയതിന് പിന്നാലെയാണ് താരത്തിന് സർക്കാർ ജോലി ലഭിക്കുന്നത്.

10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷനിലുമാണ് വിദർശ ഇന്ത്യക്കായി വെള്ളി മെഡലുകൾ നേടിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരം എന്ന നേട്ടവും വിദർശ സ്വന്തമാക്കി.

നേരത്തെ ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ, കേരളത്തിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് വിദർശ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ സർക്കാർ സർവീസിൽ അനുയോജ്യമായ തസ്തികയിൽ നിയമനം നൽകാൻ കായിക മന്ത്രി ഒ.ജെ. ജനീഷ് നിർദ്ദേശം നൽകുകയായിരുന്നു.

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്നതിൽ വലിയ അഭിമാനമുണ്ടെന്ന് വിദർശ നേരത്തെ പ്രതികരിച്ചിരുന്നു. വരും കാലങ്ങളിൽ കേരളത്തിൽ നിന്ന് ഇനിയും മികച്ച ഷൂട്ടിംഗ് താരങ്ങൾ ഉയർന്നുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞിരുന്നു.

Malayali shooter Vidarsha K. Vinod, who won two silver medals at the Asian Games, has been appointed Assistant Director in the State Sports Directorate. The government job follows her medal-winning performance and her earlier willingness to accept a suitable post in Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392194/vidarsha-k-vinod-assistant-director-sports-directorate)