---
title: "സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആർമി ക്യാപ്റ്റൻ മരിച്ചു"
english_title: "Captain dies as army vehicle plunges into river in Imphal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392183/imphal-army-vehicle-river-accident"
published_at: "2026-11-18T20:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdbda469693_Captain_dies_as_army_vehicle_plunges_into_river_in_Imphal.jpg"
keywords: ["ManipurNews", "ImphalAccident", "IndianArmy", "AccidentDeath", "LatestNews"]
---

# സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആർമി ക്യാപ്റ്റൻ മരിച്ചു

> **Lead Summary:** ഇംഫാൽ: ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആർമി ക്യാപ്റ്റൻ മരിച്ചു. എട്ടാം ബിഹാർ റെജിമെന്റിലെ സൈനികർ സഞ്ചരിച്ചിരുന്ന കവചിത വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

## Article Content

ഇംഫാൽ: ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആർമി ക്യാപ്റ്റൻ മരിച്ചു. എട്ടാം ബിഹാർ റെജിമെന്റിലെ സൈനികർ സഞ്ചരിച്ചിരുന്ന കവചിത വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ലാംലായ് ചല്ലൗവിലാണ് അപകടമുണ്ടായത്. സൈനികരുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇറ്റാം നദിയിലേക്ക് പതിക്കുകയായിരുന്നു. കുറച്ചുനേരം വാഹനം വെള്ളത്തിൽ മുങ്ങിക്കിടന്നതായും പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതായും അധികൃതർ അറിയിച്ചു.

പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റിരുന്ന 29കാരനായ ക്യാപ്റ്റൻ ഹനുമാൻ റാം ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

പരുക്കേറ്റ മറ്റുള്ളവർ മാലി ജയേഷ് ഹിമ്മത്ത് (24), രാകേഷ് സർപതേ (37), അഖിലേഷ് കുമാർ ഷാ (19) എന്നിവരാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നും മൂന്നുപേരും തീവ്രപരിചരണത്തിൽ ചികിത്സയിലാണെന്നും അധികൃതർ പറഞ്ഞു.

An Army captain died after an armored military vehicle carrying soldiers of the 8th Bihar Regiment overturned and fell into the Itam River in Imphal East district. Three others were seriously injured and remain in critical condition.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392183/imphal-army-vehicle-river-accident)