---
title: "സാവരിയ ബസന്ത് കേസ്: ഉസ്‌ബെക്കിസ്ഥാൻ ശിക്ഷയ്ക്ക് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം"
english_title: "Savaria Basanth case: Crime Branch may close probe after Uzbekistan sentence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392181/savaria-basanth-case-crime-branch-probe-close"
published_at: "2026-11-18T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdb9c6dc932_savaria-basanth-case-crime-branch-probe-close.jpg"
keywords: ["SavariaBasanth", "UzbekistanCourt", "KeralaCrimeBranch", "MalayaliStudent", "MurderCase"]
---

# സാവരിയ ബസന്ത് കേസ്: ഉസ്‌ബെക്കിസ്ഥാൻ ശിക്ഷയ്ക്ക് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

> **Lead Summary:** ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം, കേരളത്തിലെ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന

## Article Content

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം, കേരളത്തിലെ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസിൽ കേരള ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ ആലോചിക്കുന്നു. അതേ കുറ്റത്തിന് ഉസ്ബെക്കിസ്ഥാൻ കോടതി സഹപാഠിയായ പ്രതിക്ക് എട്ടര വർഷം തടവ് വിധിച്ചതോടെയാണ് ഈ നിലപാട് പരിഗണിക്കുന്നത്.

ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്നു സാവരിയ. കഴിഞ്ഞ ജൂലൈ 4നാണ് അതിക്രൂരമായി കൊലപാതകം നടന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ ആനം ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

പരാതിയെ തുടർന്ന് ഹരിപ്പാട് പോലീസ്

സാവരിയയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് കഴിഞ്ഞ ജൂലൈയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കുറ്റകൃത്യം മറ്റൊരു രാജ്യത്താണ് നടന്നതെന്നതിനാൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘം പെൺകുട്ടിയുടെ രക്ഷിതാക്കളുടെയും പ്രതിയുടെ വീട്ടുകാരുടെയും സഹപാഠികളുടെയും മൊഴിയെടുത്തു.

ഉസ്ബെക്കിസ്ഥാനിൽ നിന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ശേഖരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വിദേശ കോടതിയുടെ വിധി വന്നത്. ഒരേ കുറ്റകൃത്യത്തിന് രണ്ട് രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിലെ നിയമപരമായ പരിമിതികൾ കണക്കിലെടുത്താണ് അന്വേഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.

വിധിയിൽ തൃപ്തിയെന്ന് അച്ഛൻ

അതേസമയം, ഉസ്ബെക്കിസ്ഥാനിൽ കൊലപാതക കുറ്റത്തിന് പരമാവധി ശിക്ഷ 10 വർഷമാണെന്നും അതുകൊണ്ട് കോടതി വിധിയിൽ തൃപ്തിയുണ്ടെന്നും സാവരിയയുടെ അച്ഛൻ പറഞ്ഞു. കേരളത്തിലായിരുന്നെങ്കിൽ പ്രതിക്ക് ഇത്ര വേഗം ശിക്ഷ ലഭിക്കില്ലായിരുന്നുവെന്നും വിദേശത്ത് ലഭിച്ച ശിക്ഷ കാഠിന്യമേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala Crime Branch is considering closing its probe into the killing of Malayalam medical student Savaria Basant in Uzbekistan after a local court sentenced the accused to eight-and-a-half years in prison. Investigators cite legal limits on trying the same offence in two countries, while Savaria’s father said he was satisfied with the verdict.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392181/savaria-basanth-case-crime-branch-probe-close)