---
title: "തെലുങ്ക് സിനിമയെ വിസ്മയിപ്പിച്ച് അനശ്വര രാജൻ, ചിരിയിൽ നിഷ്കളങ്കതയെന്ന് ചിരഞ്ജീവി"
english_title: "Chiranjeevi Hails Anaswara Rajan, Says Her Smile Reflects Innocence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392170/chiranjeevi-hails-anaswara-rajan-telugu-film"
published_at: "2026-11-18T19:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdad8152b4f_chiranjeevi-hails-anaswara-rajan-telugu-filmJ.jpg"
keywords: ["AnaswaraRajan", "Chiranjeevi", "TeluguCinema", "ItluArjuna", "Kakka"]
---

# തെലുങ്ക് സിനിമയെ വിസ്മയിപ്പിച്ച് അനശ്വര രാജൻ, ചിരിയിൽ നിഷ്കളങ്കതയെന്ന് ചിരഞ്ജീവി

> **Lead Summary:** ഹൈദരാബാദ്: മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജനെ പ്രശംസകൊണ്ട് മൂടി തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി. അടുത്തിടെ പുറത്തിറങ്ങിയ അനശ്വരയുടെ തെലുങ്ക് ചിത്രം ഇറ്റ്ലു അർജുനയുടെ വിജയാഘോഷ ചടങ്ങിലാണ് ചിരഞ്ജീവി അനശ്വരയെ വാനോളം പുകഴ്ത്തിയത്.

## Article Content

ഹൈദരാബാദ്: മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജനെ പ്രശംസകൊണ്ട് മൂടി തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി. അടുത്തിടെ പുറത്തിറങ്ങിയ അനശ്വരയുടെ തെലുങ്ക് ചിത്രം ഇറ്റ്ലു അർജുനയുടെ വിജയാഘോഷ ചടങ്ങിലാണ് ചിരഞ്ജീവി അനശ്വരയെ വാനോളം പുകഴ്ത്തിയത്.

അനശ്വരയുടെ അഭിനയമികവിനെ പ്രശംസിച്ച ചിരഞ്ജീവി, താരത്തിന്റെ ചിരിയിൽ പ്രത്യേക നിഷ്കളങ്കതയും പരിശുദ്ധിയുമുണ്ടെന്നും അത് തന്നെ ഏറെ ആകർഷിച്ചതായും വ്യക്തമാക്കി. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഷേഡുകളിലുള്ള കഥാപാത്രത്തെ അനശ്വര വളരെ പക്വതയോടെയും അമിതാഭിനയമില്ലാതെയും അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്ക് സിനിമാരംഗത്ത് അനശ്വരയ്ക്ക് വലിയൊരു ഭാവിയുണ്ടെന്നും തെലുങ്ക് സിനിമാലോകം താരത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

താനും അനശ്വരയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമായ കാക്കയെക്കുറിച്ചുള്ള ചില വിവരങ്ങളും ചിരഞ്ജീവി വേദിയിൽ പങ്കുവച്ചു. സിനിമയുടെ സസ്പെൻസ് നിലനിർത്താൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ, അതായത് അടുത്ത സംക്രാന്തി റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ചിത്രത്തിലെ അനശ്വരയുടെ നൃത്തത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

At a success event for the Telugu film Itlu Arjuna, Chiranjeevi praised Malayalam actor Anaswara Rajan for her performance and screen presence. He said her smile carries a rare innocence and purity, and added that Telugu cinema has a bright future for her. Chiranjeevi also hinted at details of their upcoming film Kakka, saying it is planned for a Sankranti release.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392170/chiranjeevi-hails-anaswara-rajan-telugu-film)