---
title: "കുഞ്ഞ് പ്രസവത്തിന് മുമ്പേ മരിച്ചു, കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്"
english_title: "Kozhikode Beach: Newborn Was Dead Before Birth, Postmortem Finds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392169/kozhikode-beach-newborn-postmortem-report"
published_at: "2026-11-18T19:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdabdfa874b_kozhikode-beach-newborn-postmortem-report.jpg"
keywords: ["KozhikodeBeach", "KozhikodeNews", "KeralaCrime", "PostmortemReport", "VellayilPolice"]
---

# കുഞ്ഞ് പ്രസവത്തിന് മുമ്പേ മരിച്ചു, കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ മൃതദേഹം പ്രസവത്തിന് മുമ്പേ തന്നെ മരിച്ചതായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് നിർണായക വിവരം പുറത്തുവന്നത്.

## Article Content

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ മൃതദേഹം പ്രസവത്തിന് മുമ്പേ തന്നെ മരിച്ചതായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് നിർണായക വിവരം പുറത്തുവന്നത്.

ബുധനാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട് നോർത്ത് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപമാണ് നവജാത പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രഭാതനടത്തത്തിന് എത്തിയവരാണ് മണലിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ ആദ്യം കണ്ടത്. ആദ്യം ബൊമ്മയോ കളിപ്പാട്ടമോ ആണെന്നാണ് കരുതിയത്. പിന്നാലെ സുരക്ഷാ ജീവനക്കാരും നാട്ടുകാരും എത്തി പരിശോധിച്ചപ്പോഴാണ് പൊക്കിൾക്കൊടി വേർപെടാത്ത നിലയിലുള്ള നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ വിവരം പൊലീസിൽ അറിയിച്ചു.

സംഭവത്തിൽ വെള്ളയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കടൽത്തീരത്ത് തിരമാലകൾ എത്താത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത് എന്നതിനാൽ കടലിൽ നിന്ന് കരയ്ക്കടിഞ്ഞതല്ലെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. പുലർച്ചെ മൂന്നര വരെ ബീച്ചിൽ പൊലീസിന്‍റെ രാത്രികാല പട്രോളിംഗ് ഉണ്ടായിരുന്നതായും അതിന് ശേഷമുള്ള സമയത്താകാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

പ്രസവത്തിന് മുമ്പേ കുഞ്ഞ് മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ, പ്രസവശേഷം മൃതദേഹം രഹസ്യമായി ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്. കുഞ്ഞിന്‍റെ അമ്മയെയും മൃതദേഹം ഉപേക്ഷിക്കാൻ എത്തിയവരെയും കണ്ടെത്താൻ ബീച്ച് പരിസരത്തെയും സമീപ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങളും ആശുപത്രി വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

A preliminary postmortem has found that the newborn girl’s body discovered on Kozhikode beach had died before delivery. Police have launched an investigation, focusing on CCTV footage and hospital records to identify the mother and those who may have abandoned the body.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392169/kozhikode-beach-newborn-postmortem-report)