---
title: "പ്രഭാത ഭക്ഷണം ആരോഗ്യകരവും എളുപ്പവും ആകാൻ ഒരു ഹെൽത്തി പേൻ കേക്ക് ആയാലോ?"
english_title: "Banana Oats Pancake: An Easy, Healthy Breakfast Option"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392135/banana-oats-pancake-healthy-breakfast"
published_at: "2026-11-18T14:04:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd6363b9383_banana-oats-pancake-healthy-breakfast.jpg"
keywords: ["BananaOatsPancake", "HealthyBreakfast", "EasyRecipe", "OatsRecipe", "BreakfastIdeas"]
---

# പ്രഭാത ഭക്ഷണം ആരോഗ്യകരവും എളുപ്പവും ആകാൻ ഒരു ഹെൽത്തി പേൻ കേക്ക് ആയാലോ?

> **Lead Summary:** ** **രാവിലത്തെ തിരക്കിനിടയിൽ ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണം തയ്യാറാക്കാൻ അധികം സമയം കണ്ടെത്താൻ കഴിയാത്തവരാണോ നിങ്ങൾ? എങ്കിൽ വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബനാന ഓട്സ് പാൻകേക്ക് പരീക്ഷിച്ചുനോക്കാം. പോഷകസമൃദ്ധമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. മൈദയും പഞ്ചസാരയും ചേർക്കാതെ തയ്യാറാക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

## Article Content

** **രാവിലത്തെ തിരക്കിനിടയിൽ ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണം തയ്യാറാക്കാൻ അധികം സമയം കണ്ടെത്താൻ കഴിയാത്തവരാണോ നിങ്ങൾ? എങ്കിൽ വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബനാന ഓട്സ് പാൻകേക്ക് പരീക്ഷിച്ചുനോക്കാം. പോഷകസമൃദ്ധമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. മൈദയും പഞ്ചസാരയും ചേർക്കാതെ തയ്യാറാക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

**ആവശ്യമായ ചേരുവകൾ**

* പഴുത്ത രണ്ട് നേന്ത്രപ്പഴം അല്ലെങ്കിൽ സാധാരണ പഴം

* രണ്ട് മുട്ട

* ഒരു കപ്പ് ഓട്സ്

* തേൻ ആവശ്യത്തിന്

* ഇഷ്ടമുള്ള പഴങ്ങൾ അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് പഴം തൊലി കളഞ്ഞ് ഒരു പാത്രത്തിലിട്ട് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് ഓട്സ് ചേർത്ത് കട്ടിയുള്ള മാവിന്റെ പരുവത്തിൽ കലക്കിയെടുക്കാം. ഓട്സ് ചെറുതായി പൊടിച്ചുപയോഗിച്ചാലും മതിയാകും.

അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാകുമ്പോൾ തയ്യാറാക്കിയ മിശ്രിതം ചെറിയ അളവിൽ ഒഴിച്ച് പാൻകേക്കിന്റെ ആകൃതിയിൽ പരത്തുക. ചെറിയ തീയിൽ വേവിച്ചെടുക്കണം. ഒരു വശം വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും നന്നായി വേവിക്കുക. ഇതേ രീതിയിൽ ബാക്കിയുള്ള മിശ്രിതവും തയ്യാറാക്കാം.

തയ്യാറായ പാൻകേക്കുകൾ ഒരു പ്ലേറ്റിൽ അടുക്കിവെച്ച് മുകളിൽ അൽപം തേൻ ഒഴിക്കാം. കൂടെ ഇഷ്ടമുള്ള പഴങ്ങളും ചേർത്താൽ രുചികരമായ ബനാന ഓട്സ് പാൻകേക്ക് റെഡി.

Banana oats pancake is an easy, nutritious breakfast that can be prepared in minutes using just a few ingredients. Made without maida or sugar, it is a filling option for both children and adults.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392135/banana-oats-pancake-healthy-breakfast)