---
title: "'സംസ്ഥാനത്ത് മതനിരപേക്ഷ മൂല്യങ്ങൾ ഒന്നൊന്നായി തകർന്നു വീഴുന്നു, ആറുമാസത്തെ യുഡിഎഫ് ഭരണം പരാജയമെന്ന്  ടി.പി. രാമകൃഷ്ണൻ"
english_title: "Secular Values Are Crumbling, Says T.P. Ramakrishnan, Calls UDF Rule a Failure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392115/secular-values-udf-rule-failure"
published_at: "2026-11-18T12:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd4e1fa5e53_secular-values-udf-rule-failure.jpg"
keywords: ["LDF", "UDF", "TPRamakrishnan", "KeralaPolitics", "Secularism"]
---

# 'സംസ്ഥാനത്ത് മതനിരപേക്ഷ മൂല്യങ്ങൾ ഒന്നൊന്നായി തകർന്നു വീഴുന്നു, ആറുമാസത്തെ യുഡിഎഫ് ഭരണം പരാജയമെന്ന്  ടി.പി. രാമകൃഷ്ണൻ

> **Lead Summary:** **കോഴിക്കോട്: **ആറുമാസത്തെ യുഡിഎഫ് ഭരണം വിവരിക്കാൻ കഴിയുന്നതിലും മോശമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വിമർശിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മതനിരപേക്ഷ മൂല്യങ്ങൾ ഒന്നൊന്നായി തകർന്നു വീഴുകയാണെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം യുഡിഎഫ് സർക്കാരിനാണെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

**കോഴിക്കോട്: **ആറുമാസത്തെ യുഡിഎഫ് ഭരണം വിവരിക്കാൻ കഴിയുന്നതിലും മോശമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വിമർശിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മതനിരപേക്ഷ മൂല്യങ്ങൾ ഒന്നൊന്നായി തകർന്നു വീഴുകയാണെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം യുഡിഎഫ് സർക്കാരിനാണെന്നും അദ്ദേഹം ആരോപിച്ചു.

വന്ദേമാതരം ആലപിക്കുന്ന കാര്യത്തിൽ പോലും കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായമാണുള്ളതെന്ന് ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. സർവകലാശാലകളിൽ സംഘപരിവാർ അനുഭാവികളെ തിരുകിക്കയറ്റുകയാണ്. വഖഫ് ബോർഡ് വിഷയത്തിലും സർക്കാരിന്റെ നിലപാടില്ലായ്മ വ്യക്തമാണ്. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ നിയമിക്കുന്നതിൽ സംഘപരിവാർ താൽപ്പര്യങ്ങൾക്ക് കോൺഗ്രസും മുസ്ലിം ലീഗും കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിപണിയിൽ കൃത്യമായ ഇടപെടലുകൾ നടത്താത്തതിനാൽ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. ആരോഗ്യ മേഖലയെ പൂർണമായും തകർക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കോർപ്പറേറ്റ് മുതലാളിമാർ ആരോഗ്യ മേഖല കൈയടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പേരാമ്പ്രയിൽ വീട് ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവും അദ്ദേഹം പരാമർശിച്ചു. സ്വകാര്യ വ്യക്തിയുടേതാണെങ്കിലും കുറ്റിക്കാട്ടൂരിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

LDF convenor T.P. Ramakrishnan criticised the six-month UDF government as a failure and accused it of allowing secular values to erode. He also alleged government inaction on price rise, the health sector, and the Wakf Board issue, while urging urgent intervention to prevent more tragedies like the Perambra eviction-linked suicide.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392115/secular-values-udf-rule-failure)