---
title: "എൽപിഎസ്ടി സമരം: സർക്കാരുമായുള്ള ചർച്ച അനിശ്ചിതത്വത്തിൽ; അനുപാതം കുറയ്ക്കുന്നതിൽ ധനവകുപ്പിന്റെ എതിർപ്പ്"
english_title: "LPST Strike Talks in Limbo as Finance Department Opposes Ratio Cut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392105/lpst-strike-talks-finance-opposes-ratio-cut"
published_at: "2026-11-18T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd413a20b32_lpst-strike-talks-finance-opposes-ratio-cut.jpg"
keywords: ["LPSTProtest", "KeralaNews", "EducationDepartment", "FinanceDepartment", "Thiruvananthapuram", "LPSTStrike", "KeralaGovernment", "TeacherStudentRatio"]
---

# എൽപിഎസ്ടി സമരം: സർക്കാരുമായുള്ള ചർച്ച അനിശ്ചിതത്വത്തിൽ; അനുപാതം കുറയ്ക്കുന്നതിൽ ധനവകുപ്പിന്റെ എതിർപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച അനിശ്ചിതത്വത്തില്‍. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തെ ധനവകുപ്പ് മന്ത്രിസഭയില്‍ എതിര്‍ത്തതോടെയാണ് ചര്‍ച്ച വൈകുന്നത്.

## Article Content

**തിരുവനന്തപുരം: **സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച അനിശ്ചിതത്വത്തില്‍. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തെ ധനവകുപ്പ് മന്ത്രിസഭയില്‍ എതിര്‍ത്തതോടെയാണ് ചര്‍ച്ച വൈകുന്നത്.

സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്റെ എതിര്‍പ്പ്. തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അനുപാതം 1:25 ആക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഡിവിഷന്‍ ഫാള്‍ ഉണ്ടാകുമ്പോള്‍ അനുപാതം കുറച്ച് തസ്തിക നിലനിര്‍ത്താമെന്നും വകുപ്പ് നിര്‍ദേശിച്ചിരുന്നു.

പ്രധാനാധ്യാപകരെ ക്ലാസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കി പുതിയ തസ്തിക കൊണ്ടുവരാനും വിദ്യാഭ്യാസ വകുപ്പ് സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഈ ഫോര്‍മുല അംഗീകരിച്ചാല്‍ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. നിലവില്‍ എല്ലാ സ്‌കൂളുകളിലും അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആണ്. എന്നാല്‍ ഈ ഇളവ് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാകില്ലെന്നാണ് വിവരം.

എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും ഇപ്പോഴത്തെ നിലയില്‍ അനുപാതം കുറയ്ക്കുന്നത് പരിഗണനയിലില്ല. 150 കുട്ടികള്‍ കുറയാത്ത സര്‍ക്കാര്‍ സ്‌കൂളുകളിലാകും ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുക. രണ്ട് നിര്‍ദേശങ്ങളും മാത്രം നടപ്പിലാക്കിയാല്‍ സര്‍ക്കാരിന് 50 കോടിക്ക് അടുത്ത് അധിക ബാധ്യത വരുമെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിയും ഫോര്‍മുല അംഗീകരിച്ചാല്‍ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ചയുണ്ടാകുമെന്നായിരുന്നു വിവരം. ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ നേരത്തെ ധനവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും അനുപാതം കുറയ്ക്കണമെന്ന് സമരസമിതി ആവശ്യപ്പെടാനും സാധ്യതയുണ്ട്.

Talks between the government and LPST rank holders protesting outside the Secretariat remain uncertain after the Finance Department opposed the Education Department’s proposal to reduce the teacher-student ratio. The department cited the financial burden, while the government is considering limited relaxations in select schools if the Chief Minister approves the formula.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392105/lpst-strike-talks-finance-opposes-ratio-cut)