---
title: "ആഹാ, ഇത് കൊള്ളാമല്ലോ...! ഫോട്ടോയിൽ ഹെൽമെറ്റ് വ്യക്തം; തൃശൂരിൽ ഹെൽമെറ്റ് ധരിച്ചിട്ടും സ്കൂട്ടർ യാത്രികർക്ക് പിഴ ചുമത്തി"
english_title: "Helmet-Wearing Women Fined in Thrissur; Police Issue Challan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392100/thrissur-helmet-fine-police-challan-NEW"
published_at: "2026-11-18T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd3d82446d9_thrissur-helmet-fine-police-challan-NEW.jpg"
keywords: ["KeralaPolice", "Thrissur", "HelmetFine", "RoadSafety", "KeralaNews", "ThrissurPolice", "TrafficViolation", "Challan"]
---

# ആഹാ, ഇത് കൊള്ളാമല്ലോ...! ഫോട്ടോയിൽ ഹെൽമെറ്റ് വ്യക്തം; തൃശൂരിൽ ഹെൽമെറ്റ് ധരിച്ചിട്ടും സ്കൂട്ടർ യാത്രികർക്ക് പിഴ ചുമത്തി

> **Lead Summary:** ** **തൃശ്ശൂരിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്ത യുവതികൾക്ക് പൊലീസ് പിഴ ചുമത്തി. വാടാനപ്പള്ളി സംസ്ഥാനപാതയിലാണ് സംഭവം. കാരമുക്ക് സ്വദേശികളായ സഹോദരിമാർക്കാണ് ഹെൽമെറ്റ് ഇല്ലെന്ന് പറഞ്ഞ് ചലാൻ നൽകിയത്. പിഴ അടയ്ക്കാൻ അയച്ച ചലാനൊപ്പം അവർ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രവും ചേർത്തിരുന്നു.

## Article Content

** **തൃശ്ശൂരിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്ത യുവതികൾക്ക് പൊലീസ് പിഴ ചുമത്തി. വാടാനപ്പള്ളി സംസ്ഥാനപാതയിലാണ് സംഭവം. കാരമുക്ക് സ്വദേശികളായ സഹോദരിമാർക്കാണ് ഹെൽമെറ്റ് ഇല്ലെന്ന് പറഞ്ഞ് ചലാൻ നൽകിയത്. പിഴ അടയ്ക്കാൻ അയച്ച ചലാനൊപ്പം അവർ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രവും ചേർത്തിരുന്നു.

എന്നാൽ ആ ചിത്രത്തിൽ തന്നെ ഇരുവരും ഹെൽമെറ്റ് ധരിച്ചിരിക്കുന്നതായി വ്യക്തമായിരുന്നു. ഇതാണ് പരാതിക്ക് കാരണം. ഹെൽമെറ്റ് ധരിച്ചിട്ടും പിഴ ചുമത്തിയതിനെ തുടർന്ന് ഇരുവരും പരാതി ഉന്നയിച്ചു. തുടർന്ന് എസ്പി ഓഫീസുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയെന്നാണ് വിവരം.

വാടാനപ്പള്ളി സംസ്ഥാനപാതയിൽ നടന്ന ഈ നടപടി സ്ഥലവാസികൾക്കിടയിലും ചർച്ചയായി. പിഴ ചുമത്തിയതിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് പൊലീസ് ഭാഗത്ത് നിന്ന് കൂടുതൽ പ്രതികരണം ലഭിച്ചിട്ടില്ല.

Police in Thrissur issued a challan to two sisters from Karamukku, alleging they were riding without helmets on the Vadanappally state highway. However, the photo attached to the challan reportedly showed both women wearing helmets, prompting a complaint and public discussion.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392100/thrissur-helmet-fine-police-challan-NEW)