---
title: "കണക്കുതീർത്ത് സുരക്ഷാസേന...! ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച മുഖ്യ സൂത്രധാരന്‍ ലത്തീഫ് ഭട്ടിനെ വധിച്ചു"
english_title: "Lashkar Terrorist Latif Bhatt Killed in Kulgam Operation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392096/latif-bhatt-killed-kulgam-operation-new-"
published_at: "2026-11-18T10:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd36a4692f2_latif-bhatt-killed-kulgam-operation-new-.jpg"
keywords: ["Kulgam", "LateefBhat", "CRPF", "JammuKashmir", "LeT", "KulgamOperation", "LashkarTerrorist", "SecurityForces", "CounterTerrorism"]
---

# കണക്കുതീർത്ത് സുരക്ഷാസേന...! ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച മുഖ്യ സൂത്രധാരന്‍ ലത്തീഫ് ഭട്ടിനെ വധിച്ചു

> **Lead Summary:** **** കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച സംഘത്തിലെ പ്രധാനി ലഷ്‌കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടിനെ സുരക്ഷാസേന വധിച്ചു. ജമ്മു കശ്മീരില്‍ മണിക്കൂറുകള്‍ നീണ്ട സംയുക്ത ഓപ്പറേഷനിലായിരുന്നു നടപടി.

## Article Content

**** കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച സംഘത്തിലെ പ്രധാനി ലഷ്‌കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടിനെ സുരക്ഷാസേന വധിച്ചു. ജമ്മു കശ്മീരില്‍ മണിക്കൂറുകള്‍ നീണ്ട സംയുക്ത ഓപ്പറേഷനിലായിരുന്നു നടപടി.

മുസ്ലിം ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിനോട് കീഴടങ്ങാന്‍ സേന പലതവണ ആവശ്യപ്പെട്ടെങ്കിലും ഭീകരന്‍ തയ്യാറായില്ലെന്ന് സുരക്ഷാസേന അറിയിച്ചു. ഇതിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായതും ഭട്ട് കൊല്ലപ്പെട്ടതും. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാളെ കണ്ടെത്തിയതെന്നും അതിന് പിന്നാലെ ഏറ്റുമുട്ടല്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനയും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടലിനിടെ ലത്തീഫ് ഭട്ട് സമീപത്തെ ആരാധനാലയത്തിലേക്ക് കയറി ഒളിച്ചതായും പിന്നീട് അവിടെവച്ച് കീഴടങ്ങാന്‍ വീണ്ടും ആവശ്യപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാസേന പറയുന്നു.

രണ്ട് ദിവസം മുന്‍പാണ് കുല്‍ഗാമില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. അതില്‍ മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും നേരിട്ട് നേതൃത്വം നല്‍കിയതും ലത്തീഫ് ഭട്ടാണെന്നാണ് സേനയുടെ നിലപാട്. കഴിഞ്ഞ ദിവസം ഇയാളുടെ കൂട്ടാളിയെ സുരക്ഷാസേന വധിച്ചിരുന്നു.

ലത്തീഫ് ഭട്ടിനെ സഹായിച്ചവരെയടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. മേഖലയില്‍ തിരച്ചിലും സുരക്ഷാവിന്യാസവും ശക്തമായി തുടരുന്നു. സംഭവത്തില്‍ സേനയെ സിആര്‍പിഎഫ് മേധാവി അഭിനന്ദിച്ചു. കൊടുംതണുപ്പിലും ചില വിഭവങ്ങള്‍ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത് എന്ന് സിആര്‍പിഎഫ് ഡിജി ജി പി സിംഗ് പ്രതികരിച്ചു. ഓടാം, പക്ഷേ ഒളിക്കാനാവില്ല എന്നാണ് ജമ്മു കശ്മീര്‍ പൊലീസിന്റെ പ്രതികരണം.

Security forces killed Lashkar terrorist Latif Bhatt in a joint operation in Kulgam, Jammu and Kashmir, after he allegedly led an attack on CRPF personnel. Officials said he repeatedly refused to surrender and was later shot dead after being found hiding near a place of worship.

Authorities said the operation was carried out by the Jammu and Kashmir Police and security forces, and that the shrine was not damaged. Search operations continue in the area, with officials also investigating those who may have assisted Bhatt.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392096/latif-bhatt-killed-kulgam-operation-new-)