---
title: "സ്വർണം ഒടുവിൽ കൈപിടിയിലേക്ക്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2040 രൂപ, ആശ്വാസത്തിൽ സ്വർണപ്രേമികൾ"
english_title: "Gold Rate Falls Again; Pavan Price Drops to 97,720"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392093/gold-price-falls-kerala-pavan-97720-new-"
published_at: "2026-11-18T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd306529812_gold-price-falls-kerala-pavan-97720-new.jpg"
keywords: ["GoldRate", "KeralaNews", "GoldPrice", "MarketUpdate", "DailyNews", "KeralaMarket", "KeralaGoldRate", "BullionMarket", "DollarStrength"]
---

# സ്വർണം ഒടുവിൽ കൈപിടിയിലേക്ക്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2040 രൂപ, ആശ്വാസത്തിൽ സ്വർണപ്രേമികൾ

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വിലയില്‍ ഇന്ന് 2040 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 255 രൂപയാണ് താഴ്ന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12215 രൂപയായി. ഒരു പവന്‍ വാങ്ങാന്‍ 97720 രൂപ നല്‍കണം.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വിലയില്‍ ഇന്ന് 2040 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 255 രൂപയാണ് താഴ്ന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12215 രൂപയായി. ഒരു പവന്‍ വാങ്ങാന്‍ 97720 രൂപ നല്‍കണം.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13679 രൂപയും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10259 രൂപയുമാണ് ഇന്നത്തെ വില. മാസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് സ്വര്‍ണവില ഒരു ലക്ഷത്തേക്കാള്‍ താഴെ എത്തിയത്. തുടര്‍ച്ചയായ കുറവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് വിലമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ കേരളത്തിലും നേരിട്ട് പ്രതിഫലിക്കും. അതേസമയം, ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും അതേപടി കൂടണമെന്നില്ലെന്നും വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Gold prices in Kerala fell sharply again on Wednesday, with the price of a sovereign dropping by Rs 2,040 to Rs 97,720. The rate for 22-carat gold also declined by Rs 255 per gram, while market watchers link the slide to global factors, including a stronger US dollar.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392093/gold-price-falls-kerala-pavan-97720-new-)