---
title: "തണ്ണിമത്തൻ  പ്രേമിയാണോ നിങ്ങൾ? എങ്കിൽ ഈ ആരോഗ്യ ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കൂ..."
english_title: "Watermelon Health Benefits: Why You Should Eat It in Summer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392077/watermelon-health-benefits-summer-"
published_at: "2026-11-18T09:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd1c6a7f590_watermelon-health-benefits-summer.jpg"
keywords: ["Watermelon", "SummerHealth", "Hydration", "HeartHealth", "WeightLoss"]
---

# തണ്ണിമത്തൻ  പ്രേമിയാണോ നിങ്ങൾ? എങ്കിൽ ഈ ആരോഗ്യ ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കൂ...

> **Lead Summary:** ** **ചൂടുകാലത്ത് ശരീരത്തിന് ഉന്മേഷവും കുളിർമയും പകരണം എന്നുണ്ടോ? എങ്കിൽ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മധുരമൂറുന്ന വത്തക്ക അഥവാ തണ്ണിമത്തൻ. ജലാംശം കൊണ്ട് സമ്പന്നമായ ഈ പഴം വെറും ദാഹശമനി മാത്രമല്ല, ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളും സമ്മാനിക്കുന്നുണ്ട്. വത്തക്ക കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

## Article Content

** **ചൂടുകാലത്ത് ശരീരത്തിന് ഉന്മേഷവും കുളിർമയും പകരണം എന്നുണ്ടോ? എങ്കിൽ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മധുരമൂറുന്ന വത്തക്ക അഥവാ തണ്ണിമത്തൻ. ജലാംശം കൊണ്ട് സമ്പന്നമായ ഈ പഴം വെറും ദാഹശമനി മാത്രമല്ല, ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളും സമ്മാനിക്കുന്നുണ്ട്. വത്തക്ക കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

**ജലാംശം നിലനിർത്താൻ: **വത്തക്കയിൽ ഏകദേശം 92 ശതമാനത്തോളം വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താനും വേനൽക്കാലത്ത് നിർജലീകരണം തടയാനും ഇത് ഏറെ സഹായിക്കും.

**ശരീരഭാരം കുറയ്ക്കാൻ: **കാർബോഹൈഡ്രേറ്റും കാലറിയും വളരെ കുറഞ്ഞതും നാരുകൾ അടങ്ങിയതുമായതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ചൊരു ഫലമാണിത്.

**ഹൃദയാരോഗ്യം: **ഇതിൽ അടങ്ങിയിരിക്കുന്ന 'ലൈക്കോപീൻ' എന്ന ആന്റിഓക്‌സിഡന്റ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ രക്തസമ്മർ്ദം നിയന്ത്രിക്കാനും ഇത് നല്ലതാണ്.

ചർമ്മത്തിനും മുടിക്കും: വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും മുടിയുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

പേശികളുടെ വേദന കുറയ്ക്കാൻ: ഇതിൽ അടങ്ങിയിരിക്കുന്ന 'സിട്രുലിൻ' എന്ന അമിനോ ആസിഡ് വ്യായാമത്തിന് ശേഷമുള്ള പേശികളുടെ വേദന കുറയ്ക്കാൻ സഹായിക്കും.

Watermelon is more than a refreshing summer fruit; it helps maintain hydration, supports weight management, and may benefit heart health. Rich in vitamins and antioxidants, it can also support skin, hair, and muscle recovery after exercise.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392077/watermelon-health-benefits-summer-)