---
title: "പയ്യന്നൂരിൽ ഒഴിവായത് വൻ ദുരന്തം...! എൽപിജി ടാങ്കറും സിമന്റ് ബൾക്കറും കൂട്ടിയിടിച്ചു; ടാങ്കർ ചായക്കടയിലേക്ക് ഇടിച്ചുകയറി, വാതകച്ചോർച്ചയില്ല"
english_title: "Major Disaster Averted in Payyannur as LPG Tanker and Cement Bulker Collide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392071/payyannur-lpg-tanker-cement-bulker-collision"
published_at: "2026-11-18T08:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd0ff6a08cd_payyanur-lpg-tanker-cement-bulker-collision.jpg"
keywords: ["LPGTanker", "RoadAccident", "FireAndRescue", "KeralaNews", "HighwaySafety"]
---

# പയ്യന്നൂരിൽ ഒഴിവായത് വൻ ദുരന്തം...! എൽപിജി ടാങ്കറും സിമന്റ് ബൾക്കറും കൂട്ടിയിടിച്ചു; ടാങ്കർ ചായക്കടയിലേക്ക് ഇടിച്ചുകയറി, വാതകച്ചോർച്ചയില്ല

> **Lead Summary:** പയ്യന്നൂർ: കണ്ടോത്ത് ദേശീയപാതയിൽ എൽ.പി.ജി ടാങ്കറും സിമൻറ് ബൾക്കറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച പുലർച്ചെയാണ് അപകടം. എൽ.പി.ജി ടാങ്കറിന്റെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന ഏറെ നേരം പണിയെടുത്താണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

## Article Content

പയ്യന്നൂർ: കണ്ടോത്ത് ദേശീയപാതയിൽ എൽ.പി.ജി ടാങ്കറും സിമൻറ് ബൾക്കറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച പുലർച്ചെയാണ് അപകടം. എൽ.പി.ജി ടാങ്കറിന്റെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന ഏറെ നേരം പണിയെടുത്താണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എൽ.പി.ജി ടാങ്കറും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സിമൻറ് ബൾക്കറുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട എൽ.പി.ജി ടാങ്കർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി ടാങ്കറിൽ കുടുങ്ങിയ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

അപകടത്തിൽ നേരിയ പരിക്കേറ്റ സിമൻറ് ബൾക്കറിലെ ഡ്രൈവറെയും ടാങ്കർ ഡ്രൈവറെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. അപകടസമയത്ത് എൽ.പി.ജി നിറച്ച ടാങ്കറായിരുന്നെങ്കിലും വാതകച്ചോർച്ച കണ്ടെത്തിയിട്ടില്ല. ഇത് വൻ ദുരന്തം വഴിമാറാൻ കാരണമായി.

അപകടത്തെത്തുടർന്ന് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഐ.ഒ.സി അധികൃതർ സ്ഥലത്തെത്തിയ ശേഷം ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു.  

An LPG tanker and a cement bulker collided on the national highway at Kandoth in Payyannur early Wednesday, leaving the tanker driver trapped inside. Fire and rescue personnel later freed him safely, and no gas leak was detected despite the tanker carrying LPG. The tanker then rammed into a roadside tea stall, but a major disaster was narrowly avoided.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392071/payyannur-lpg-tanker-cement-bulker-collision)