---
title: "ആറുമാസം പിന്നിട്ട് സതീശൻ സർക്കാർ; പ്രിയദർശിനിയും ഓപ്പറേഷൻ തൂഫാനും നേട്ടങ്ങളുടെ പട്ടികയിൽ, മന്ത്രിസഭയിലെ അഭിപ്രായഭിന്നത മുതൽ വൈദ്യുതി കരാർ വരെ വിവാദങ്ങൾ"
english_title: "VD Satheesan Government Completes Six Months Amid Gains and Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392063/vd-satheesan-government-six-months-row"
published_at: "2026-11-18T07:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab13454a084e_malappuram-chokkad-kottappuzha-flash-flood-cm-vd-satheesan-aid-families-search.jpg"
keywords: ["KeralaNews", "VDSatheesan", "OperationToofan", "PowerContractRow", "GovernmentUpdate"]
---

# ആറുമാസം പിന്നിട്ട് സതീശൻ സർക്കാർ; പ്രിയദർശിനിയും ഓപ്പറേഷൻ തൂഫാനും നേട്ടങ്ങളുടെ പട്ടികയിൽ, മന്ത്രിസഭയിലെ അഭിപ്രായഭിന്നത മുതൽ വൈദ്യുതി കരാർ വരെ വിവാദങ്ങൾ

> **Lead Summary:** തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ ഇന്ന് ആറുമാസം പിന്നിടുന്നു. ഈ കാലയളവിൽ പ്രിയദർശിനി പദ്ധതി, ഓപ്പറേഷൻ തൂഫാൻ, വയോജനവകുപ്പ് തുടങ്ങിയവ സർക്കാരിന്റെ നേട്ടങ്ങളായി ഉയർന്നു വരുന്നു.

## Article Content

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ ഇന്ന് ആറുമാസം പിന്നിടുന്നു. ഈ കാലയളവിൽ പ്രിയദർശിനി പദ്ധതി, ഓപ്പറേഷൻ തൂഫാൻ, വയോജനവകുപ്പ് തുടങ്ങിയവ സർക്കാരിന്റെ നേട്ടങ്ങളായി ഉയർന്നു വരുന്നു.

അതേസമയം, തുടർച്ചയായ വിവാദങ്ങൾ സർക്കാരിനെ ചെറുകാലത്തിനുള്ളിൽ തന്നെ വല്ലാതെ പിടിച്ചുലച്ചുവെന്നാണ് വിലയിരുത്തൽ. ഉമ്മൻചാണ്ടി ഇൻഷൂറൻസ്, കോളേജ് വിദ്യാർഥിനികൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ പദ്ധതികൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടിയാലോചന ഇല്ലാതെ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നുവെന്ന പരാതി മന്ത്രിമാർ അടക്കം ഉയർത്തുന്നത് സർക്കാരിന് പുതിയ തലവേദനയായി. ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ പട്ടികയിൽ ഒരു വിഭാഗം മന്ത്രിമാർ ഒപ്പിടാത്തതും വലിയ പ്രതിസന്ധിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മന്ത്രിസഭാ യോഗത്തിലും ഈ വിഷയം മന്ത്രിമാർ ഉന്നയിക്കുമോ എന്നതിലാണ് ഇപ്പോൾ ശ്രദ്ധ. അതിനിടെ, വിവാദമായ വൈദ്യുതി കരാറുകളും സർക്കാരിന് മറ്റൊരു ആശങ്കയായി തുടരുന്നു. ഈ കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനിച്ചതും എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിച്ചതും ഐപാഡ് വാങ്ങിയതും ചർച്ചയായിട്ടുണ്ട്. സർക്കാർ ആറുമാസം പൂർത്തിയാക്കുന്ന വേളയിൽ നേട്ടങ്ങളേക്കാൾ കൂടുതൽ വിവാദങ്ങളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.

The V D Satheesan-led government has completed six months in office, with achievements such as the Priyadarshini scheme, Operation Toofan and a dedicated department for the elderly drawing attention. However, recurring controversies, pending promises and disputes over cabinet decisions, power deals and purchases have overshadowed the early tenure.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392063/vd-satheesan-government-six-months-row)