---
title: "ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, അച്ഛാ മരിച്ചുപോകും എന്ന് കരഞ്ഞിട്ടും രണ്ട് മക്കളെ കനാലിലേക്ക് എറിഞ്ഞു, പിതാവ് അറസ്റ്റിൽ"
english_title: "Father Throws Sons Into Canal in Maharashtra; Search On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392049/father-throws-sons-into-canal"
published_at: "2026-11-18T00:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afca1f2c1e0f_father-throws-sons-into-canal.jpg"
keywords: ["MaharashtraCrime", "CanalIncident", "Paithan", "CrimeNews", "IndiaNews"]
---

# ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, അച്ഛാ മരിച്ചുപോകും എന്ന് കരഞ്ഞിട്ടും രണ്ട് മക്കളെ കനാലിലേക്ക് എറിഞ്ഞു, പിതാവ് അറസ്റ്റിൽ

> **Lead Summary:** ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ പൈത്താൻ പട്ടണത്തിൽ ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആൺമക്കളെ പിതാവ് കനാലിലേക്ക് വലിച്ചെറിഞ്ഞു. ആര്യൻ, ശ്യാം എന്നീ കുട്ടികളെയാണ് സോമനാഥ് ദാമോദർ റോഡ്ഗെ എന്ന 40കാരൻ കനാലിലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

## Article Content

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ പൈത്താൻ പട്ടണത്തിൽ ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആൺമക്കളെ പിതാവ് കനാലിലേക്ക് വലിച്ചെറിഞ്ഞു. ആര്യൻ, ശ്യാം എന്നീ കുട്ടികളെയാണ് സോമനാഥ് ദാമോദർ റോഡ്ഗെ എന്ന 40കാരൻ കനാലിലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

ചോക്ലേറ്റും വടാപാവും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടികളെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയതായാണ് വിവരം. കനാലിന് സമീപമെത്തിയപ്പോൾ വെള്ളത്തിലേക്ക് എറിയാൻ തുനിഞ്ഞ ഇയാളോട് കുട്ടികൾ ഭയന്നുവിറച്ച് അപേക്ഷിച്ചതായും റിപ്പോർട്ടുണ്ട്. അച്ഛാ ഞങ്ങൾ മരിച്ചുപോകും, ദയവുചെയ്ത് ഞങ്ങളോട് ഇത് ചെയ്യരുത് എന്ന് കരഞ്ഞുപറഞ്ഞിട്ടും ഇയാൾ പിൻമാറിയില്ലെന്നാണ് പറയുന്നത്.

കുട്ടികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന കർഷകർ ഓടിയെത്തി തടയാൻ ശ്രമിച്ചു. എന്നാൽ അവർക്കുനേരെ കല്ലെറിയുകയും അസഭ്യവർഷം നടത്തുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.

കർഷകർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പാച്ചോഡ് പൊലീസ് അറിയിച്ചു.

കാണാതായ കുട്ടികൾക്കായി തിങ്കളാഴ്ച രാത്രി മുതൽ പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്ന് കനാലിൽ തിരച്ചിൽ തുടരുകയാണ്. ഇതുവരെ ആര്യനെയും ശ്യാമിനെയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

A man in Maharashtra’s Chhatrapati Sambhajinagar district allegedly lured his two young sons with promises of chocolate and vada pav before throwing them into a canal. Police said the accused has been arrested and has confessed to the crime, while search operations for the missing children are continuing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392049/father-throws-sons-into-canal)