---
title: "അമിതവേഗത്തിലെത്തിയ കാർ ബുള്ളറ്റിലിടിച്ചു; വാഹനം രണ്ടായി പിളർന്നു, യുവാവിന് ദാരുണാന്ത്യം"
english_title: "Kariyilakulangara Accident: Young Man Dies in Car-Bullet Collision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392042/kariyilakulangara-car-bullet-collision-death"
published_at: "2026-11-17T22:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc895290451_kariyilakulangara-car-bullet-collision-death.jpg"
keywords: ["HarippadAccident", "RoadAccident", "Kariyilakulangara", "AlappuzhaNews", "KeralaNews"]
---

# അമിതവേഗത്തിലെത്തിയ കാർ ബുള്ളറ്റിലിടിച്ചു; വാഹനം രണ്ടായി പിളർന്നു, യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ഹരിപ്പാട് : ഹരിപ്പാട് കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് പള്ളിപ്പാട് സ്വദേശിയായ യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം. ദേശീയപാതയിലെ പെട്രോൾ പമ്പിനു മുന്നിലായിരുന്നു സംഭവം.

## Article Content

ഹരിപ്പാട് : ഹരിപ്പാട് കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് പള്ളിപ്പാട് സ്വദേശിയായ യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം. ദേശീയപാതയിലെ പെട്രോൾ പമ്പിനു മുന്നിലായിരുന്നു സംഭവം.

മരിച്ചത് പള്ളിപ്പാട് സ്വദേശി ഖലീൽ (37) ആണ്. പനവേലിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകനാണ്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്ന ഖലീൽ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നു.

കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ കാർ, ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ബുള്ളറ്റ് ദേശീയപാതയിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ എൻജിൻ ഭാഗം വേർപെട്ട് ബുള്ളറ്റ് രണ്ടായി പിളർന്നതായും ഭാഗങ്ങൾ 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണതായും പറയുന്നു.

കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ചില്ലുകൾ തെറിച്ച് കാർ ഓടിച്ചിരുന്ന യുവാവിന് നിസാര പരുക്കേറ്റു. നാലുവരിപ്പാതയിലേക്ക് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

ഖലീലിന്റെ മൃതദേഹം കായംകുളം ഗവൺമെന്റ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ജസീറ. മക്കൾ ബിലാൽ, ഹബീൽ. 

A speeding car collided with a bullet motorcycle at Kariyilakulangara Maliyekkal Junction in Haripad on Sunday afternoon, killing 37-year-old Khalil of Pallippad. The impact tore the motorcycle apart, while the car was badly damaged and the driver sustained minor injuries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392042/kariyilakulangara-car-bullet-collision-death)