---
title: "ധനുഷിന് എന്നെ കാണാതെ ഇപ്പോ ഉറക്കം വരില്ല, ആ കണ്ടീഷനാക്കിയിട്ടുണ്ട്"
english_title: "Mammootty Jokes About Dhanush at Oman Promotion Event in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392023/mammootty-dhanush-kochi-promotion-event"
published_at: "2026-11-17T19:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc6374b3d53_mammootty-dhanush-kochi-promotion-event.jpg"
keywords: ["Mammootty", "Dhanush", "OmanMovie", "Kochi", "TamilCinema"]
---

# ധനുഷിന് എന്നെ കാണാതെ ഇപ്പോ ഉറക്കം വരില്ല, ആ കണ്ടീഷനാക്കിയിട്ടുണ്ട്

> **Lead Summary:** കൊച്ചി:മമ്മൂട്ടിയും ധനുഷും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ഓമൻ’ന്റെ കൊച്ചിയിലെ പ്രൊമോഷൻ വേദിയിൽ മമ്മൂട്ടിയുടെ തമാശ നിറഞ്ഞ വാക്കുകൾക്ക് കയ്യടി.

## Article Content

കൊച്ചി:മമ്മൂട്ടിയും ധനുഷും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ഓമൻ’ന്റെ കൊച്ചിയിലെ പ്രൊമോഷൻ വേദിയിൽ മമ്മൂട്ടിയുടെ തമാശ നിറഞ്ഞ വാക്കുകൾക്ക് കയ്യടി.

ധനുഷിന് ആദ്യം തന്നോട് കുറച്ച് അകൽച്ചയുണ്ടായിരുന്നുവെന്ന് മമ്മൂട്ടി തുറന്നുപറഞ്ഞു.

ഞാൻ വിടുവോ? നമ്മള് ശത്രുവിനെ മിത്രമാക്കുന്ന ആളല്ലേ, ഞാൻ അങ്ങ് ചേർത്തുപിടിച്ചു. എല്ലാം സെറ്റാക്കി. ഇപ്പോ പുള്ളിക്കാരന് എന്നെ കാണാതെ ഉറക്കം വരില്ല. ആ കണ്ടീഷനാക്കിയിട്ടുണ്ട്.”

ഈ വാക്കുകൾ കേട്ടതോടെ സദസ് കയ്യടികളോടെയാണ് പ്രതികരിച്ചത്.

ഇത് തമിഴ് പടമാണ്, പക്ഷേ...

ചിത്രത്തെക്കുറിച്ച് സംസാരിക്കവെ മമ്മൂട്ടി പറഞ്ഞു:

ആദ്യം തന്നെ പറയണം, ഇതൊരു മലയാള പടമല്ല, തമിഴ് പടമാണ്. പക്ഷേ, നിങ്ങളുടെ ഈ ആഗ്രഹവും ആവേശവും കാണുമ്പോൾ ഇതൊരു മലയാള പടം പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്. ഒരു മലയാള പടത്തിന് എടുക്കുന്നതിനേക്കാൾ മൂന്നും നാലും ഇരട്ടി എഫർട്ട് ഞാൻ ഈ പടത്തിന് വേണ്ടി എടുത്തിട്ടുണ്ട്.”

ഷൂട്ടിങ് തുടങ്ങുമ്പോൾ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് താൻ സംവിധായകനോട് പറഞ്ഞിരുന്നുവെന്നും മമ്മൂട്ടി ഓർത്തെടുത്തു. എനിക്ക് സൗകര്യമുള്ളപ്പോൾ എടുക്കാം” എന്നാണ് സംവിധായകൻ പറഞ്ഞത്. അതിനുശേഷം ഏകദേശം അഞ്ചെട്ട് മാസം കഴിഞ്ഞാണ് ഷൂട്ടിങ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്റെ ആവേശവും സഹപ്രവർത്തകരുടെ പിന്തുണയും ഏറെ ഇഷ്ടമായെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു. സായ് പല്ലവി, ധനുഷ്, ഇന്ദ്രൻസ് എന്നിവരെക്കുറിച്ചും അദ്ദേഹം വേദിയിൽ പ്രശംസിച്ചു.

ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ശക്തമാണെന്നും, തനിക്ക് ഇതിൽ വില്ലനാണോ ഹീറോ ആണോ എന്നത് പോലും ഇതുവരെ മനസ്സിലായിട്ടില്ലെന്നും പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392023/mammootty-dhanush-kochi-promotion-event)