---
title: "ഇൻസ്റ്റഗ്രാമിൽ വ്യാജ ഐഡിയിലൂടെ പരിചയം; പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി, ലൈംഗികാതിക്രമ ശ്രമത്തിന് ദമ്പതികൾ അറസ്റ്റിൽ"
english_title: "Couple Arrested for Sexual Assault Attempt After Luring Minor on Instagram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392018/couple-arrested-instagram-minor-assault"
published_at: "2026-11-17T19:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc5d90b39bb_couple-arrested-instagram-minor-assault.jpg"
keywords: ["InstagramAbuse", "POCSOCase", "ThrissurCrime", "CyberCrime", "MinorSafety"]
---

# ഇൻസ്റ്റഗ്രാമിൽ വ്യാജ ഐഡിയിലൂടെ പരിചയം; പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി, ലൈംഗികാതിക്രമ ശ്രമത്തിന് ദമ്പതികൾ അറസ്റ്റിൽ

> **Lead Summary:** തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ദമ്പതികൾ അറസ്റ്റിൽ. അഴീക്കോട് സ്വദേശി മുഹ്സിൻ, ഭാര്യ ധനലക്ഷ്മി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ദമ്പതികൾ അറസ്റ്റിൽ. അഴീക്കോട് സ്വദേശി മുഹ്സിൻ, ഭാര്യ ധനലക്ഷ്മി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ കൊടുങ്ങല്ലൂരിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ ഐഡി ഉപയോഗിച്ച് പരിചയപ്പെട്ട പ്രതികൾ കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും, ദൃശ്യങ്ങളും കൈക്കലാക്കുകയായിരുന്നു. തുടർന്ന് പീഡനശ്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.

പോക്സോ വകുപ്പ് ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.

A couple from Azhikode, identified as Muhsin and his wife Dhanalakshmi, has been arrested in Thrissur for allegedly sexually assaulting a minor. Police say they befriended the girl through fake social media accounts, obtained her private photos and visuals, and then attempted to exploit her.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392018/couple-arrested-instagram-minor-assault)