---
title: "രാവിലെ എഴുന്നേൽക്കുമ്പോൾ തെന്നെ ഫോൺ നോക്കുന്നത്  ഫോമോ കാരണമോ?"
english_title: "Why Do We Check Our Phones First Thing in the Morning?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391992/morning-phone-check-fomo-reason"
published_at: "2026-11-17T14:41:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc1b397dfb1_morning-phone-check-fomo-reason.jpg"
keywords: ["Fomo", "SmartphoneUse", "DigitalWellbeing", "SleepHealth", "AttentionSpan"]
---

# രാവിലെ എഴുന്നേൽക്കുമ്പോൾ തെന്നെ ഫോൺ നോക്കുന്നത്  ഫോമോ കാരണമോ?

> **Lead Summary:** ** **രാവിലെ എഴുന്നേൽക്കുമ്പോൾ തെന്നെ ഫോൺ നോക്കാത്തവരായി അധികമാരും ഉണ്ടാകില്ല , അങ്ങനെ പരിശോധിക്കാനുള്ള പ്രേരണയ്ക്ക് പ്രധാന കാരണം FOMO (fear of missing‌ out) ആണെന്നാണ് പ്രമുഖ കോഗ്നിറ്റീവ് ന്യൂറോസയന്റിസ്റ്റായ ഡോ. സഹർ യൂസഫ് അഭിപ്രായപെടുന്നത്. നമ്മൾ ഉറങ്ങിക്കിടന്ന സമയത്ത് പുറംലോകത്ത് എന്തൊക്കെയാണ് സംഭവിച്ചത് എന്നറിയാനുള്ള ഒരു പ്രേരണയും, അതിലൂടെ തലച്ചോറിന് ഒരു ഉത്തേജനം നൽകാനുള്ള ആഗ്രഹവുമാണ് ഇതിന് കാരണം.

## Article Content

** **രാവിലെ എഴുന്നേൽക്കുമ്പോൾ തെന്നെ ഫോൺ നോക്കാത്തവരായി അധികമാരും ഉണ്ടാകില്ല , അങ്ങനെ പരിശോധിക്കാനുള്ള പ്രേരണയ്ക്ക് പ്രധാന കാരണം FOMO (fear of missing‌ out) ആണെന്നാണ് പ്രമുഖ കോഗ്നിറ്റീവ് ന്യൂറോസയന്റിസ്റ്റായ ഡോ. സഹർ യൂസഫ് അഭിപ്രായപെടുന്നത്. നമ്മൾ ഉറങ്ങിക്കിടന്ന സമയത്ത് പുറംലോകത്ത് എന്തൊക്കെയാണ് സംഭവിച്ചത് എന്നറിയാനുള്ള ഒരു പ്രേരണയും, അതിലൂടെ തലച്ചോറിന് ഒരു ഉത്തേജനം നൽകാനുള്ള ആഗ്രഹവുമാണ് ഇതിന് കാരണം.

എന്നാൽ, ഇങ്ങനെ രാവിലെ എഴുന്നേറ്റ പാടെ ഫോൺ പരിശോധിക്കുന്നതിലൂടെ നോട്ടിഫിക്കേഷനുകളും ഇമെയിലുകളും പോലുള്ള കാര്യങ്ങൾ നമ്മെ അനാവശ്യ ചിന്തകളിലേക്കും ബഹളങ്ങളിലേക്കും തള്ളിവിടുന്നു. നമ്മുടെ ആ ദിവസത്തെ മുൻഗണനകളെയും മാനസികാവസ്ഥയെയും നിയന്ത്രിക്കാൻ അതിനെ നമ്മൾ തന്നെ അനുവദിക്കുകയാണെന്ന് അവർ പറയുന്നു.

ഇതിന് പകരമായി, രാവിലെ ഉണർന്നതിന് ശേഷം കുറഞ്ഞത് 15 മുതൽ 30 മിനിറ്റ് വരെയെങ്കിലും ഫോൺ ഉപയോഗിക്കാതിരിക്കാൻ അവർ നിർദ്ദേശിക്കുന്നു. ഇത് പുറംലോകത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ്, സ്വന്തം ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആ ദിവസത്തെ ലക്ഷ്യങ്ങൾ സ്വയം നിശ്ചയിക്കാനും നിങ്ങളുടെ തലച്ചോറിന് ആവശ്യമായ സമയം നൽകുന്നു.

മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നിലനിർത്താൻ ഉറക്കത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. സഹർ യൂസുഫ് പറയുന്നുണ്ട്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപുള്ള ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർദ്ദേശം, ഉറങ്ങുന്നതിന് 30 മിനിറ്റ് മുൻപ് തന്നെ ഫോൺ ഓഫ് ചെയ്യുക എന്നതാണ്.

ഒരു ഒളിമ്പിക് അത്‌ലറ്റ് മത്സരത്തിനായി സ്വയം സജ്ജനാകുന്നതുപോലെ, ഉറക്കത്തിന് കൃത്യമായ പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്ന് അവർ വ്യക്തമാക്കുന്നു. ഉറങ്ങുന്നതിന് മുൻപ് ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ, നിങ്ങളുടെ ദൈനംദിന മാനസികാവസ്ഥയിലും ജീവിതത്തിലും നല്ല മാറ്റം കൊണ്ടുവരാൻ സാധിക്കും.

ഒരു സ്മാർട്ട്ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കുകയാണെങ്കിൽ പോലും, അത് നമ്മുടെ കൺവെട്ടത്തുണ്ടാകുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും (attention span) കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാനുള്ള ബുദ്ധിശക്തിയെയും (fluid intelligence) ഗണ്യമായി കുറയ്ക്കുന്നു. അതിനാൽ, അടിയന്തിരമായി ശ്രദ്ധ ആവശ്യമുള്ള ജോലികൾ ചെയ്യുമ്പോഴോ പ്രധാനപ്പെട്ട മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോഴോ ഫോണുകൾ പൂർണ്ണമായും കാഴ്ചയിൽ നിന്ന് മാറ്റി സൂക്ഷിക്കാൻ ഡോ. യൂസഫ് നിർദ്ദേശിക്കുന്നു.

Cognitive neuroscientist Dr. Sahar Yousef says the urge to check the phone immediately after waking is driven largely by FOMO and the desire for stimulation. She advises avoiding phones for 15 to 30 minutes after waking, turning them off 30 minutes before sleep, and keeping them out of sight during focused work or meetings.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391992/morning-phone-check-fomo-reason)