---
title: "ഫോൺ ഉപയോഗം നിയന്ത്രിച്ചതിന് വീടുവിട്ടിറങ്ങി, പിന്നെ ഒരു വിവരവുമില്ല...! 100-ാം ദിവസവും ഉത്തരം കിട്ടാത്ത ചോദ്യമായി ശിവസൂര്യയുടെ തിരോധാനം"
english_title: "Shivasurya disappearance: No clues even after 100 days, says Crime Branch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391983/shivasurya-disappearance-100-days-no-clues-new"
published_at: "2026-11-17T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc0e71330d5_shivasurya-disappearance-100-days-no-clues-new.jpg"
keywords: ["ShivasuryaMissing", "CrimeBranch", "Kannur", "KeralaNews", "MissingCase"]
---

# ഫോൺ ഉപയോഗം നിയന്ത്രിച്ചതിന് വീടുവിട്ടിറങ്ങി, പിന്നെ ഒരു വിവരവുമില്ല...! 100-ാം ദിവസവും ഉത്തരം കിട്ടാത്ത ചോദ്യമായി ശിവസൂര്യയുടെ തിരോധാനം

> **Lead Summary:** **കണ്ണൂർ: **ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിന് ഇന്ന് 100 ദിവസം പൂർത്തിയായി. നിലവിൽ ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയും ഇല്ലെന്നും എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ പറഞ്ഞു.

## Article Content

**കണ്ണൂർ: **ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിന് ഇന്ന് 100 ദിവസം പൂർത്തിയായി. നിലവിൽ ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയും ഇല്ലെന്നും എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ പറഞ്ഞു.

തിരോധനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും എസ്പി അറിയിച്ചു. പാലക്കാട് അടുത്തുള്ള സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോൺ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിലാണ് ശിവസൂര്യ വീട്ടിൽ നിന്ന് പോയതെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ ഇതുവരെ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശിവസൂര്യ വീട്ടിൽ നിന്ന് പോയിട്ട് ഇന്നേക്ക് 100 ദിവസം തികയുമ്പോഴും കേസിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.

ശിവസൂര്യയെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. തിരോധാനത്തിന് പിന്നിലെ സാഹചര്യം എന്താണെന്നതിലും വ്യക്തത വരാനുണ്ട്.

Shivasurya’s disappearance from Chokli has completed 100 days, but investigators say they have not found any leads so far. The Crime Branch is continuing searches in likely locations, including areas near Palakkad, while locals demand a more intensive probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391983/shivasurya-disappearance-100-days-no-clues-new)