---
title: "'പാർട്ടിയിൽ ഇപ്പോൾ പിണറായിസം മാത്രം, കമ്മ്യൂണിസമില്ല'; സിപിഐഎം വിട്ട് കോടിയേരിയുടെ ഭാര്യാസഹോദരൻ"
english_title: "SR Vinayakumar Quits CPI(M), Citing ‘Pinarayism’ Alone in the Party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391977/sr-vinayakumar-quits-cpim-over-pinarayism"
published_at: "2026-11-17T13:04:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc04fe78fc5_sr-vinayakumar-quits-cpim-over-pinarayism.jpg"
keywords: ["CPIM", "CPI", "CPI(M)", "KeralaPolitics", "SRVinayakumar"]
---

# 'പാർട്ടിയിൽ ഇപ്പോൾ പിണറായിസം മാത്രം, കമ്മ്യൂണിസമില്ല'; സിപിഐഎം വിട്ട് കോടിയേരിയുടെ ഭാര്യാസഹോദരൻ

> **Lead Summary:** തിരുവനന്തപുരം: സിപിഐഎം വിട്ട് പാർട്ടി ബന്ധം ഉപേക്ഷിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ അറിയിച്ചു. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ലെന്നാണ് വിവരം.

## Article Content

തിരുവനന്തപുരം: സിപിഐഎം വിട്ട് പാർട്ടി ബന്ധം ഉപേക്ഷിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ അറിയിച്ചു. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ലെന്നാണ് വിവരം.

പാർട്ടിയിൽ ഇപ്പോൾ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്നും വിനയകുമാർ പറഞ്ഞു. കുറേക്കാലമായി പാർട്ടിയിൽ വേറെ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയുന്ന കേസുകളും അതിനോട് ബന്ധപ്പെട്ട് പ്രതിരോധം തീർക്കലും മാത്രമേ പാർട്ടിയിൽ നടക്കുന്നുള്ളൂവെന്നും വിനയകുമാർ വിമർശിച്ചു. പിണറായി വിജയൻ എന്നാൽ സിപിഐഎം എന്നും സിപിഐഎം എന്നാൽ പിണറായി വിജയൻ എന്നുമാണ് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്നാണ് വിനയകുമാറിന്റെ നിലപാട്. വ്യവസായ വകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായിരുന്നു അദ്ദേഹം. 2023-ൽ ട്രിവാൻഡ്രം ക്ലബിൽ പണംവച്ച് ചീട്ടുകളിച്ചതിനു വിനയകുമാർ അടക്കം ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു.

> SR Vinayakumar has left the CPI(M), saying the party now reflects only “Pinarayism” and no longer upholds communist values. He said there is no point in continuing in a party where, he alleged, only defenses around Chief Minister Pinarayi Vijayan and related issues dominate. Vinayakumar, a former branch committee member in Thiruvananthapuram, did not renew his party membership this time.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391977/sr-vinayakumar-quits-cpim-over-pinarayism)